May 21, 2024

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0


ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എം എല്‍ എ ഫണ്ടില്‍ നിന്നും 40,50,000 രൂപയുടെ വിവിധ പ്രവൃത്തികള്‍ക്ക്  ഭരണാനുമതിയായി. ഒ.ആര്‍ കേളു എം എല്‍ എ യുടെ നിയോജകമണ്ഡല ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പവര്‍ ലോണ്‍ട്രി സ്ഥാപിക്കുന്നതിന് പതിനെട്ട് ലക്ഷം രൂപയും, ഐ.സി.ബാലകൃഷ്ണന്‍ എം എല്‍ എ യുടെ  നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പൂതാടി ഗ്രാമ പഞ്ചായത്തിലെ ചേമ്പുംകൊല്ലി – വളാശ്ശേരി – താഴത്തങ്ങാടി റോഡ് ടാറിംഗ് – കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് പത്ത് ലക്ഷം രൂപയും, സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഓടപ്പള്ളം കവല അബ്ദുള്‍ കലാം റോഡ് ടാറിംഗ്  പ്രവര്‍ത്തിക്ക് പത്ത് ലക്ഷം രൂപയും അനുവദിച്ചു. സി.കെ. ശശീന്ദ്രന്‍ എം എല്‍ എ യുടെ വികസന നിധിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുട്ടില്‍ ഗ്രാമവഞ്ചായത്തിലെ കാരാപ്പുഴ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിന് രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപക്കും ഭരണാനുമതി ലഭിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *