April 30, 2024

കീം: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

0
കേരള എൻജിനിയറിങ് ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതിയുണ്ടെങ്കിൽ അനുബന്ധരേഖകളും പരാതിയും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷ കമ്മിഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. സഹിതം ജൂലായ് 25-ന് വൈകീട്ട് അഞ്ചിന് മുൻപ് അപേക്ഷിക്കണം. തപാൽ വഴിയോ നേരിട്ടോ നൽകാം. ഉന്നയിച്ച പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ തുക തിരിച്ചുനൽകും. ഫീസില്ലാതെയും ഇ മെയിൽ, ഫാക്സ് എന്നിവ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *