May 5, 2024

നെൽകൃഷിയിൽ കരുത്തുമായി ഒരു കൂട്ടം വനിതകൾ .

0
Img 20200719 Wa0159.jpg
തിരുനെല്ലി:  നെൽകൃഷിയിൽ കരുത്തുമായി  ഒരു കൂട്ടം വനിതകൾ .തരിശ് പാടം കൃഷിയോഗ്യമാക്കിയിവർ.  തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് ചേകാടി യമുന കുടുംബശ്രീ വനിതകളാണ് പതിനഞ്ച് വർഷം കാട് മൂടിയ നെൽപാടം ഉഴുത് മറിച്ച് കൃഷിയോഗ്യമാക്കിയത്. ഒൻപത് ട്രൈബൽ വനിതകളും രണ്ട് ജനറൽ സത്രികളുമാണ് സംഘത്തിലുള്ളത് തരിശ് കൃഷിക്ക് ധനസഹായമല്ല ഇവരുടെ പ്രതീക്ഷ പകരം കൃഷി ഉത്പാദന ലക്ഷ്യമാണ് പ്രധാനമെന്ന് ഉഷ പപ്പൻ പറയുന്നു. സ്വകാര്യ വെക്തിയുടെ രണ്ടേക്കർ വയലാണ് ഇവർ കൃഷി ചെയ്യുന്നത്  വയൽ വരമ്പിൻ്റെ മണ്ണ് വലിക്കുന്നതുൾപെടെ മുഴുവൻ ജോലികളും സംഘത്തിലെ ആറ് പേരാണ് ചെയ്യുന്നത് നെൽപാടത്തിന് പുതിയ വരമ്പ് ഉണ്ടാക്കുകയും വയൽ ചെളിയാക്കി വെള്ളം കെട്ടി നിർത്തുന്നതും ഈ വനിതകളാണ് ഞങ്ങൾക്കും നെൽകൃഷി പുരുഷൻമാരുടെ ആശ്രയമില്ലാതെ ചെയ്യാൻ സാധിക്കുമെന്ന സന്ദേശമാണ് ഇവരിലൂടെ സമൂഹത്തിലെത്തുന്നത്. സംഘത്തിലെ നീക്കിയിരിപ്പ് വരുമാനം മാണ് ഇപ്പോൾ ഇവർ ഉപയോഗിക്കുന്നത്. ഷീല ബാബു, ഷീല കുട്ടായി , ഗീത രാജു  അമ്മിണി രാജു  ലക്ഷമി ബാബു ഉഷ പപ്പൻ എന്നിവരാണ് അംഗങ്ങൾ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *