May 16, 2024

“ഒരു മയിൽപ്പീലിക്കനവ് ” നോവൽ പ്രകാശനം ചെയ്തു.

0
Img 20200720 Wa0153.jpg
കർപ്പറ്റ:  ജോയ് പാലക്കമൂല രചിച്ച ഒരു മയിൽപ്പീലിക്കനവ് എന്ന നോവൽ പ്രകാശനം ചെയ്തു.കൽപ്പറ്റ പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ സി കെ ശശീന്ദ്രൻ എം.എൽ.എ ആണ് പ്രകാശന കർമ്മം നിർവഹിച്ചത്. ആസ്വാദ്യകരമായി നോവൽ വായിക്കുന്നതിലൂടെ വയനാടിൻറെ ചരിത്രവും കുട്ടികൾക്ക് പഠിക്കാൻ ഈ പുസ്തകം ഉപകരിക്കും എന്ന് എം എൽ എ പറഞ്ഞു.

 ഏച്ചോം ഗോപി പുസ്തകം ഏറ്റുവാങ്ങി .
പ്രൊഫസർ മോഹൻ ബാബുവാണ്  അവതാരിക എഴുതിയിട്ടുള്ളത്.
നീർമാതളം ബുക്സാണ് ഒരു മയിൽപ്പീക്കനവ്  പ്രസാധനം ചെയ്തിട്ടുള്ളത്. മീനങ്ങാടി സ്വദേശിയായ ജോയ് പാലക്കൽ മൂലം കാൽനൂറ്റാണ്ടായി ലാൻഡ് സർവേയർ ആയി ജോലി ചെയ്യുകയാണ് . ആൽബങ്ങൾ ,ഷോർട്ട് ഫിലിമുകൾ ,ഡോക്യുമെൻററികൾ എന്നീ മേഖലകളിൽ മുമ്പ് കഴിവ് തെളിയിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥകളെഴുതി വരുന്നുണ്ട്.കുട്ടികൾക്കുള്ള ആദ്യ നോവലാണ് ഒരു മയിൽപ്പീലിക്കനവ് . പുസ്തക പ്രസാധകനായ അനിൽ കുറ്റിച്ചിറയും  ചടങ്ങിൽ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *