October 2, 2026

മൈസൂർ – വയനാട് – മലപ്പുറം ദേശീയ പാത : കുപ്രചരണങ്ങൾ തള്ളിക്കളയണമെന്ന് മർച്ചൻ്റ്സ് അസോസിയേഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേന്ദ്രം അനുമതി നൽകിയ ബാംഗ്ളൂർ, മൈസൂർ വയനാട്, മലപ്പുറം ഇക്കണോമി കോറിഡോർ പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തി തടസ്സപ്പെടുത്താൻ ചിലർ നടത്തുന്ന കുപ്രചരണങ്ങൾ സർക്കാർ തള്ളിക്കളയണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു, രാത്രിയാത്രാ നിരോധനമില്ലാത്ത ഈ റൂട്ടിലൂടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോവുന്നുണ്ടു്.കേരളത്തിൽ പ്രത്യേകിച്ച് മലബാറുകാർക്ക് രാത്രിയിൽ യാത്ര ചെയ്ത് കർണാടകയുമായി ബന്ധപ്പെടാനുള്ള ഏക വഴി വികസിപ്പിക്കാൻ ഉള്ള പദ്ധതി അട്ടിമറിക്കാൻ പല കുപ്രചരണങ്ങൾ നടത്തുകയാണ് ചിലർ, ഇത് അംഗീകരിക്കാൻ കഴിയില്ല, വയനാട് എം.പി രാഹുൽ ഗാന്ധിദേശീയപാത സംബന്ധിച്ച് അഭിപ്രായം പറയണം.പ്രസിഡൻറ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു പി.വി മഹേഷ് എൻ പി ഷിബി, എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, എം.കെ ശിഹാബുദ്ദീൻ, കെ എക്സ് ജോർജ്, സി.കെ സുജിത്, ഇ.എ നാസിർ, ജോൺസൺ ജോൺ, ഷാനസ് കെ എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *