November 7, 2026

കോവിഡ് ജാഗ്രതയിൽ കോട്ടത്തറ : പഞ്ചായത്ത് ഭരണ സമിതി സമ്പൂർണ്ണ പരാജയം: മുസ്ലിം യൂത്ത് ലീഗ്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ
പഞ്ചായത്തിൽ കോവിഡ് വ്യാപനം തുടരവേ ഗ്രാമപഞ്ചായത്ത് കുറ്റകരമായ അനാസ്ഥ തുടരുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.
പഞ്ചായത്തിലേ അഞ്ചാം വാർഡ് കൺ ഡൈൻമെന്റ് സോണായതോടു കൂടി നിരവധി കുടുംബങ്ങളാണ് 
ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്നത്.തൊഴിലുറപ്പ് തൊഴിലാളികളും ആദിവാസികളും അടക്കമുള്ള ഭൂരിപക്ഷം കുടുംബങ്ങളും ജോലിക്ക് പോലും പോകാൻ കഴിയാതേ നിത്യവൃത്തിക്ക് തന്നെ ബുദ്ധിമുട്ടുകയാണ്.
പത്ത് ദിവസത്തിലറെയായി ജനം പുറത്തിറങ്ങിയിട്ട്.
ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിൽ തികഞ്ഞ അലംഭാവമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
വിദേശങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പ്രദേശത്തുകാർക്ക് ആവശ്യമായ ക്വാറൻന്റൈൻ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.
പോസിറ്റീവ് കേസ്സുകൾ റിപ്പോർട്ട്  ചെയ്തയിടങ്ങളിൽ അണുവിമുക്തമാക്കുക പോലും ചെയ്യുന്നില്ല.
വാർഡ്തല ജാഗ്രതാ സമിതികളും യുവജന വളണ്ടിയർ വിഭാഗങ്ങളും ചലിക്കുന്നില്ല. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ സേവനങ്ങൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട വളണ്ടിയർ മാർക്ക് പാസ്സു പോലും വിതരണം ചെയ്തിട്ടില്ല. കോവിഡ് മുന്നോരുക്കങ്ങളും ജാഗ്രതാ പ്രവർത്തനങ്ങളും നടത്താതേ കുറ്റകരമായ അനാസ്ഥ തുടരുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരേ പ്രത്യക്ഷ സമര പരിപാടികൾക്ക് നിയന്ത്രണമുള്ളതിനാൽ ഓൺലൈൻ സമരങ്ങൾ സംഘടിപ്പിക്കാനും പോസ്റ്റർ പ്രചരണം നടത്തുവാനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് എം.സിറാജ് സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. ബാവ മൈലാടി, കെ.അലി അക്ബർ, സാദിഖ് ചിരാ കത്ത്, ഷാഫി വൈപ്പടി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *