November 7, 2026

മൈസൂർ മാനന്തവാടി മലപ്പുറം ദേശീയ പാത യാഥാർത്ഥ്യമാക്കണം :സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
       മാനന്തവാടി: നിലവിലുള്ള രാത്രി യാത്രാ നിരോധനം  പിൻവലിച്ച് ദേശീയ പാത 766- നിലനിർത്തിക്കൊണ്ടു തന്നെ മൈസൂർ – മാനന്തവാടി – മലപ്പുറം ദേശീയ പാത യാഥാർത്ഥ്യമാക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗതാഗത സൗകര്യം വർദ്ധിക്കുന്നത് വയനാടിന്റെ വികസനത്തിനും മറ്റു സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾക്കും കൂടുതൽ പ്രയോജനപ്രദ യിരിക്കും എന്ന് യോഗം വിലയിരുത്തി.
        യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെകട്ടറി വി.വി. ആന്റണി, സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി എം.എഫ്. ഫ്രാൻസിസ് , പ്രഭാകരൻ നായർ, മാത്യു കോട്ടൂർ എ. അപ്പുക്കുട്ടി എം.ബാലകൃഷ്ണൻ ,എം.എം. മേരി, കെ.വിജയകുമാരി, വില്യംസ് ചുണ്ടേൽ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *