ഹയർ സെക്കന്ററി അഡ്മിഷൻ :സഹായ കേന്ദ്രവുമായി മിഷൻ പ്ലസ് വൺ
.
കൽപ്പറ്റ : ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ജില്ലയിൽ
പത്താംതരം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ ഓൺ ലൈൻ
രജിസ്ട്രേഷന് പിന്തുണയൊരുക്കുക, പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സമ്പൂർണ്ണ
പ്രവേശനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ്
അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലും, നാഷണൽ സർവീസ് സ്കീമും സംയുക്തമായി
ജില്ലയിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് മിഷൻ +1. മിഷൻ +1 ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ സംശയ അഡ്മിഷൻ നിവാരണത്തിനായും, ഹയർ സെക്കണ്ടറി വിഷയങ്ങൾ പരിചയപ്പെടുത്തുന്നതിനും, ചെരിപ0ന തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ജില്ലയിലെ മുഴുവൻ ഹൈസ്ക്കുളുകളിലും ഓൺലൈൻ വെബിനാറുകൾ ആരംഭിച്ചുകഴിഞ്ഞു.പദ്ധതിയുടെ ജില്ലാ തല
ഉത്‌ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്
നിർവഹിച്ചു.അഡ്മിഷൻ ആരംഭിക്കുന്ന മുറയ്ക്ക് എല്ലാ ഹയർ സെക്കന്ററി
വിദ്യാലയങ്ങളിലും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഹെല്പ്
ഡെസ്കുകൾ പ്രവർത്തിക്കും.ഓൺലൈൻ ആയും വിദ്യാർത്ഥികൾക്ക് സേവനങ്ങൾ
ലഭ്യമാക്കും.ഉന്നത വിദ്യാഭ്യാസ മേഖലകളെകുറിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തി കൊണ്ടാണ്
ക്ലാസുകൾ നൽകുന്നത്.വിദ്യാലങ്ങളിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്കുകളിൽ
നാഷണൽ സർവീസ് സ്കീം,കരിയർ ഗൈഡൻസ്,സൗഹൃദ ക്ലബ് എന്നിവയ്ക്ക് നേതൃത്വം
നൽകുന്ന അധ്യാപകരുടെയും,വളണ്ടിയർമാരുടെ
വയനാട് ജില്ലയിൽ 61 വിദ്യാലയങ്ങളിലായി 171 ബാച്ചുകളാണ് നിലവിലുള്ളത്. 33 സർക്കാർ വിദ്യാലയങ്ങൾ, 19 എയ്ഡഡ് വിദ്യാലയങ്ങളും, 3 അൺ എയ്ഡഡ് വിദ്യാലയങ്ങളും 3 റസിഡൻഷ്യൽ വിദ്യാലയങ്ങളും, 1 സ്പഷ്യൽ വിദ്യാലയവുമാണ് ജില്ലയിലുള്ളത്. സർക്കാർ വിദ്യാലയങ്ങളിൽ 5110, എയ്ഡഡ് വിദ്യാലയങ്ങളിൽ 2950, അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 300, സ്പഷ്യൽ സ്‌കൂളിൽ 50, റസിഡൻഷ്യൽ വിദ്യാലയങ്ങളിൽ 158 സീറ്റുകളാണ് ജില്ലയിൽ ഉള്ളത്. ആകെ സീറ്റുകളുടെ എണ്ണം 8508 ആണ്. 20% മാർജിനൽ ഇൻക്രീസ് സീറ്റുകളിൽ ഉണ്ടാകും. അത് ഉൾപ്പടെ 10296 സീറ്റുകൾ ജില്ലയിൽ ഉണ്ടാകും.സയൻസ് ബാച്ചുകൾ സർക്കാർ തലത്തിൽ 36, എ യ്ഡഡ് 32, അൺ എയ്ഡഡ് 9, ഉൾപ്പടെ 77 ബാച്ചുകൾ, ഹ്യൂമാനിറ്റീസ് ബാച്ചിൽ സർക്കാർ തലത്തിൽ 32, എയ്ഡഡ് 14, ഉൾപ്പടെ 46 ബാച്ചുകളും, കോമേഴ്സ് ബാച്ചിൽ സർക്കാർ തലത്തിൽ 33 ബാച്ചുകളും, എയ്ഡഡ് 13 ,അൺ എയ്ഡഡ് തലത്തിൽ 5, ആകെ 51 ബാച്ചുകളുമാണ് ജില്ലയിൽ ഉള്ളത്. ഇതു കൂടാതെ വി.എച്ച്.എസ് ഇ വിഭാഗത്തിൽ 10 വിദ്യാലയങ്ങളിലായി 730,പോളി ടെക്നികിൽ 450, ഐ.ടി.ഐയിൽ 430 സീറ്റുകളുമുണ്ട്.ഇത് ഉൾപ്പടെ ആകെ 11906 ആണ്.
താലൂക്ക് ഹെൽപ്പ് ലൈൻ നമ്പറുകൾ
വൈത്തിരി: ഫിലിപ്പ് സി.ഇ.9961461466,ശ്യാൽ കെ.എസ്. 9447257150, ബത്തേരി: മനോജ് ജോൺ 9048353395, രാജേന്ദ്രൻ എം.കെ.9961924657, മാനന്തവാടി: സിമിൽ കെ.ബി. 9947977219, കെ.രവീന്ദ്രൻ 9747 453299
.
ഫിലിപ്പ് സി.ഇ.കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ, ശ്യാൽ കെ. എസ്. (എൻ.എസ്.എസ്. ജില്ലാ കോഡിനേറ്റർ,) മനോജ് ജോൺ, കരിയർ ഗൈഡൻസ് ജില്ല.ജോ. കോഡിനേറ്റർ, സിമിൽ കെ.ബി. ( ജില്ല കൺവീനർ, കരിയർ ഗൈഡൻസ് ) എന്നിവർ വാർത്താ സേമ്മേളനത്തതിൽ പങ്കെടുത്തു.





Leave a Reply