ബീവറേജ് ഔട്ട്ലറ്റിൽ കോവിഡ് മുൻ കരുതലുകളെടുക്കുന്നില്ലെന്ന്
.
മാനന്തവാടി: കോവിഡ് പശ്ചാത്തലത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ മാനന്തവാടി ബീവറേജ് അധികൃതർ പാലിക്കുന്നില്ലെന്ന് പരാതി. ഇത് സംബന്ധിച്ച് മുൻസിപൽ കൗൺസിലർ അഡ്വ. പി റഷീദ് ജില്ലാ കലക്ടർക്ക് പരാതി നൽകി.ദിവസവും വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെനൂറ് കണക്കിന് പേർ മദ്യം വാങ്ങാനെത്തുന്നുണ്ട്. ആളുകൾ കയറുന്നതും തിരികെ ഇങ്ങുന്നതും ഒരേ വഴിയിലാണ്. കോവിഡ് മുൻ കരുതലിൻ്റെ ഭാഗമായി കയറുവാനും ഇറങ്ങുവാനും പ്രത്യേക വഴികൾ വേണമെന്നിരിക്കെ ഇവിടെ ഇത് പാലിക്കുന്നില്ല. ഒരാൾക്ക് മാത്രം വരിനിൽക്കാൻ സൗകര്യമുള്ള സ്ഥലത്ത് കൂടിയാണ് മദ്യം വാങ്ങാൻ കയറുന്നതും ഇറങ്ങുന്നതും.പരസ്പരം കുട്ടി മുട്ടിയാണ് ആളുകൾ കടന്ന് പോകുന്നത്. ഇത് സർക്കാറിൻ്റെയും, ജില്ലാ ഭരണകൂടത്തിൻ്റെയും മാർഗ നിർദ്ദേശങ്ങളുടെ ലംഘനമാണ്. സാമൂഹ്യ വ്യാപനത്തിന് ഇത് കാരണമായേക്കും. ടോക്കൺ ആകുന്നത് വരെ ആളുകൾ കൂട്ടം കൂടി നിൽക്കുകയും, വാഹനങ്ങൾ ധാരാളം പ്രദേശത്ത് നിർത്തിയിട്ടിരിക്കുന്നതായും, ഇത് തടയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.





Leave a Reply