ആംനസ്റ്റി സ്‌കീം : വ്യാപാരികള്‍ക്ക് അപേക്ഷിക്കാം
വ്യാപാരികള്‍ക്ക് ആംനസ്റ്റി സ്‌കീം പ്രകാരം ജൂലായ് 31 വരെ വാറ്റ് കുടിശ്ശിക തീര്‍പ്പാക്കുന്നതിന് അപേക്ഷിക്കാം. നികുതി കുടിശ്ശികക്ക് 60 ശതമാനം വരെ ഇളവ് നല്‍കിക്കൊണ്ടുള്ള പദ്ധതിയാണ് 'ആനംസ്റ്റി സ്‌കീം'. ഈ സ്‌കീമില്‍ കുടിശ്ശികയുടെ പലിശയോ പിഴയോ ഈടാക്കില്ല. ആനംസ്റ്റി സ്‌കീമില്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് അപേക്ഷിക്കുന്നവര്‍ക്ക് കുടിശ്ശികയുടെ 40 ശതമാനം അടച്ചാല്‍ മതി. കോടതിയില്‍ അപ്പീലില്‍ തീര്‍പ്പു കല്‍പ്പിക്കാത്ത കുടിശ്ശികകള്‍ക്കും ജി.എസ്.ടി രജിസ്ട്രേഷന്‍ എടുക്കാത്തവര്‍ക്കും കച്ചവടം നിര്‍ത്തിയവര്‍ക്കും ആനംസ്റ്റി സ്‌കീം ബാധകമാണ്.
കേരള മൂല്യവര്‍ധിത നികുതി, കേന്ദ്ര വില്‍പന നികുതി, കാര്‍ഷികദായ നികുതി, പൊതു വില്‍പന നികുതി, സര്‍ച്ചാര്‍ജ്, ആഡംബര നികുതി തുടങ്ങിയവയുടെ കുടിശ്ശികയാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക. തവണ വ്യവസ്ഥകളായും കുടിശ്ശിക അടയ്ക്കാം. keralataxes.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ആനംസ്റ്റി സ്‌കീമിന് അപേക്ഷിക്കാം. കുടിശ്ശിക വിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.





Leave a Reply