May 4, 2024

കാര്‍ഷിക പദ്ധതികള്‍ക്ക് പ്രത്യേകം പ്രോജക്ട് തയ്യാറാക്കും

0
  2020 – 21 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ പ്രഖ്യാപിച്ച വയനാട് പാക്കേജിന്റെയും സുഭിക്ഷ കേരളം പദ്ധതിയുടെയും ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്‍ഷിക പദ്ധതികളുടെ  പ്രൊജക്ടുകള്‍ തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. കാരാപ്പുഴ പദ്ധതിയുടെ ഭാഗമായുള്ള  ജലലഭ്യത ഉപയോഗിച്ചും  പുഴകളും നീരുറവകളും ഉപയോഗപ്പെടുത്തിയുമാണ് കാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുക. പ്രാരംഭ ഘട്ടത്തില്‍ മുട്ടില്‍, പടിഞ്ഞാറത്തറ, കല്‍പ്പറ്റ, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ ഡ്രിപ്പ് ഇറിഗേഷന്‍ നടപ്പിലാക്കുന്നത് പരിഗണിക്കും. സാധ്യത പരിശോധിക്കാന്‍  ഇറിഗേഷന്‍ വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. ഇവിടങ്ങളില്‍ കുറഞ്ഞത് പത്ത് കര്‍ഷകര്‍ ഉള്‍ക്കൊള്ളുന്ന ക്ലസ്റ്ററുകള്‍  രൂപീകരിച്ചാണ് കൃഷിയിറക്കുക. 
   ആദിവാസി കോളനികളിലും മറ്റു സ്ഥലങ്ങളിലുമുള്ള കുളങ്ങളില്‍ മത്സ്യ കൃഷി നടത്തുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനും  ബന്ധപ്പെട്ട വകുപ്പിന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എനിര്‍ദേശം  നല്‍കി. ഇതോടൊപ്പം കാരാപ്പുഴ പദ്ധതി പ്രദേശത്ത് 30 ഏക്കര്‍ സ്ഥലത്ത് ഇരുവിളയായി നെല്‍ കൃഷി, ബാണാസുര സാഗര്‍ പ്രദേശത്ത് പൂ കൃഷി, പാഷന്‍ ഫ്രൂട്ട് അടക്കമുള്ള പഴവര്‍ഗ കൃഷി, പച്ചക്കറി കൃഷി,   പാലുത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പത്ത് ഏക്കര്‍ സ്ഥലത്ത് പശുക്കുട്ടികളെ വളര്‍ത്തല്‍, 
തീറ്റപ്പുല്‍ കൃഷിയും നടപ്പാക്കും.  
   യോഗത്തില്‍ ഡയറി ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. ഷൈജി, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബേസില്‍ പോള്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ.ജെ. സുനില്‍, ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റ് എ.ഇ.ഒ ആഷിഖ് ബാബു, ഡോ. പി.ആര്‍. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *