May 17, 2024

പുതിയ പാതകളെ സ്വാഗതം ചെയ്യുന്നു; സി പി ഐ

0

കൽപറ്റ: ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പുതിയ പാകതകളെ സ്വാഗതം ചെയ്യുന്നതായി സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അറിയിച്ചു. എൻ എച്ച് 766ന്റെ ബദൽ പാതയായിട്ടാകരുത് മറ്റൊരു പാതയും കൊണ്ടു വരേണ്ടത്. എൻ എച്ച് 766ന് ബദൽ ഇല്ലായെന്നുളളത് സംസ്ഥാന സർക്കാറിന്റെ അഭിപ്രായമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുളള എൻ എച്ച് 766 അടച്ചുകൊണ്ട് മലപ്പുറം-മാന്തവാടി-കുട്ട-ഗോണികുപ്പ പാത കൊണ്ടുവരുന്നതിനോട് സി പി ഐക്ക് യോജിപ്പില്ല.
എന്‍എച്ച് 766 അടയ്ക്കുന്നതിന് എല്ലാ അര്‍ത്ഥത്തിലും ജില്ലയിലെ ജനങ്ങള്‍ എതിരാണ്. എന്‍എച്ച് 766 ലെ രാത്രികാല നിരോധനം അടക്കം പിന്‍വലിച്ച് പൂര്‍ണമായ സഞ്ചാര സ്വാതന്ത്യമുള്ള റോഡാക്കിമാറ്റണമെന്നും, മലപ്പുറം-മാന്തവാടി-കുട്ട-ഗോണികുപ്പ റോഡുള്‍പ്പെടെ വികസിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായും സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *