October 1, 2026

അക്ഷരപ്പുര പദ്ധതി : പുസ്തകങ്ങളും ഫർണ്ണിച്ചറുകളും വിതരണം നടത്തി

0
IMG-20200724-WA0271.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്. ജില്ലാ പഞ്ചായത്തിൻ്റെ അക്ഷരപ്പുര പദ്ധതിയിൽ ഉൾപ്പെടുത്തി നവോദയ ഗ്രന്ഥശാലക്ക് അരലക്ഷം രൂപയുടെ പുസ്തകങ്ങളും ഫർണ്ണിച്ചറുകളും വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ പി.ഇസ്മായിൽ വിതരണോത്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് പി.സി.മജീദ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.എച്ച് ഫസൽ, ജനാർദ്ദനൻ മാസ്റ്റർ, ഷമീർ കോരൻകുന്നൻ, പ്രകാശൻ കെ.പി, സഹ്റത്ത് പി.എം, മേജോ ജോൺ, റഷീദ് താഴത്തേരി ,അബൂബക്കർ സി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *