October 2, 2026

പ്രധാനധ്യാപകൻ അബ്ദുൾ റസാഖിന് യാത്രയയപ്പു നൽകി

0
IMG-20200725-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്ലിക്കെണി :-കല്ലിക്കെണി ഗവണ്മെന്റ് എൽ പി സ്കൂളിന്റെ ചരിത്രം മാറ്റി കുറിച്ച പ്രധാനധ്യാപകൻ അബ്ദുൾ റസാഖിന്  യാത്രയയപ്പു നൽകി. പി ടി എ പ്രസിഡന്റ്‌ വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് രാസ്‌വി സ്വാഗതഭാഷണം നടത്തി. മൂപ്പൈനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ യമുന ചടങ്ങ് ഉദ്ഘാടനം ചെയ്തു,പ്രധാനധ്യാപകന്  ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹർബാൻ സൈതലവി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജോളിസ്കറിയ, ടി ആർ നാരായണൻ, മുഹമ്മദ്‌ ബാവ, സൈഫുന്നീസ, ശരണ്യ, അർച്ചന, രേഷ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. അബ്ദുൾ റസാഖ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *