May 22, 2026

ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിയവരും ഡോക്ടർമാരുമടക്കം 6 പേർ നിരീക്ഷണത്തിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: 
ഈ മാസം 16നും 19നും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ വന്നവർ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം 
കോവിഡ് രോഗികൾ ആശുപത്രി സന്ദർശിച്ചതിനെ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.
ഡോക്ടർമാരടക്കം 6 പേർ  നിരീക്ഷണത്തിൽ 
ഈ മാസം 16നും, 19നുമാണ് കോവിഡ് സ്ഥിരീകരിച്ചവർ ആശുപത്രിയിലെത്തിയത്.
16-ാം തീയ്യതി ഉച്ചക്ക് 12 മണിക്കും  രണ്ട് മണിക്കും ഇടയിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളും കൂട്ടിരുപ്പുകാരും, 19ന് രാവിലെ എട്ടു മുതൽ പത്ത് മണി വരെയുള്ള സമയത്ത് 
.ഒ . പി യിലെത്തിയ മുഴുവനാളുകളും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായാൽ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. 
കോവിഡ്  സ്ഥിരീകരിച്ചവർ ചികിൽസാർത്ഥം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ വരികയും ഇവരുമായി കോണ്ടാക്ട് ഉണ്ടാവുകയും ചെയ്ത രണ്ട് ഡോക്ടർമാരടക്കം ആറ് ആരോഗ്യ പ്രർത്തകർ ഇതിനോടകം  നിരീക്ഷണത്തിൽ പോയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *