കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു : വാളാട് വയനാട്ടിലെ മൂന്നാമത്തെ ലിമിറ്റഡ് ക്ലസ്റ്റർ ആവുന്നു.
തൊണ്ടർനാട് നും ബത്തേരി ക്കും പിന്നാലെ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാടും കോവിഡ് വ്യാപനത്തിന്റെ ലിമിറ്റഡ് ക്ലസ്റ്റർ ആകുന്നു. തവിഞാൽ
പഞ്ചായത്തിലെ വാളാട് കൂടംക്കുന്നിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത കൂടുതൽ പേർക്ക് കോവിഡ് .
ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് .
40 ലധികം ആളുകൾക്ക് രോഗ ലക്ഷണങ്ങളുണ്ട്.
ജൂലൈ 19 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ച വാളാട് സ്വദേശി സി.വി മൊയ്തുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചതായി സംശയിക്കുന്നത്.
രോഗം സ്ഥിരീകരിച്ചവരിൽ ചിലർ ജൂലൈ 23 വ്യാഴാഴ്ചയും,25 ശനിയാഴ്ചയും വാളാട് പ്രദേശത്തെ രണ്ട് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
രോഗം സ്ഥിരീകരിച്ചവർക്കൊക്കെ നിരവധി സമ്പർക്ക പട്ടികയുള്ളതായി പറയുന്നു .ആരോഗ്യ വകുപ്പിന്റെയും
പഞ്ചായത്ത് അധികൃതരുടെയും നിർദേശം പ്രകാരം വാളാട് ടൗൺ അടക്കമുള്ള 3 വാർഡുകൾ പൂർണ്ണമായും അടച്ചിട്ടുണ്ട്.





Leave a Reply