May 12, 2024

സ്വർണ്ണത്തിന് 38600 രൂപ: വിപണിയിൽ അഡ്വാൻസ് പർച്ചേസ് .

0
Img 20200727 Wa0136.jpg
സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില ഇന്ന് രേഖപ്പെടുത്തി. ലോക്ക് ഡൗൺ ഭീഷണിയുള്ളതിനാൽ വിവാഹ പാർട്ടികൾ  അടുത്ത മാസങ്ങളിലേക്കുള സ്വർണ്ണം  വാങ്ങി കരുതി വക്കുകയാണ്.   . കൂടിയ വിലയിലും  അഡ്വാൻസ് പർച്ചേസിംഗാണ്   വിപണിയിൽ നടക്കുന്നത്.
ഇന്ന് 
   38600 രൂപയാണ് ഒരു പവൻ സ്വർണത്തിന്  വില. കഴിഞ്ഞ കുറെ ആഴ്ചകളായി സ്വർണ്ണ വില കുതിച്ചുയരുകയാണ്.കേരളം പോലുള്ള  സ്വർണം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനത്തിൽ വിപണിയിൽ വലിയ ഇടി വൊന്നുമുണ്ടായിട്ടില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ ഏതുനിമിഷവും സംസ്ഥാനത്ത് സമ്പൂർണ വരുമെന്ന ഭീഷണി  നിലനിൽക്കുന്നതിനാൽ  വിവാഹം നടത്താനുള്ളവരെല്ലാം ഇപ്പോൾ സ്വർണം വാങ്ങി കരുതിവെക്കുകയാണ്. 10% വില മുൻകൂട്ടി  നൽകി  അഡ്വാൻസ് പർച്ചേസിംഗ് ആണ്   ഇപ്പോൾ കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് എന്ന്   സ്വർണ്ണ വ്യാപാരികൾ പറയുന്നു. 
കോവിഡിന്റെ  പശ്ചാത്തലത്തിൽ വിവാഹ പാർട്ടികൾ പോലും സ്വർണ്ണം  വാങ്ങാൻ കൂടുതൽ ആളുകൾ എത്തുന്നില്ല .വരനും വധുവും അടുത്ത ബന്ധുവും മാത്രമാണ്  സ്വർണക്കടകളിൽ എത്തുന്നെതെന്ന് മലബാർ ഗോൾഡ് കൽപ്പറ്റ ബ്രാഞ്ച് മാനേജർ    പറഞ്ഞു. . കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കടകൾക്കുള്ളിലേക്ക് അധികം ആളുകളെ പ്രവേശിപ്പിക്കുന്നുമില്ല. 
 അടുത്ത ദിവസങ്ങളിലൊന്നും സ്വർണ്ണ വില താഴാൻ ഇടയില്ല എന്നാണ് ആഗോള വിപണിയിൽ നിന്നുള്ള സൂചന.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *