May 11, 2024

ചെറുപ്പക്കാർക്ക് കോവിഡ് രോഗം വരാനുള്ള സാധ്യത കുറവാണെന്ന പ്രചരണം ശരിയല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

0
Img 20200727 Wa0140.jpg
കൽപ്പറ്റ: 
തൊണ്ടർനാടിനും  ബത്തേരിക്കും പിന്നാലെ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാടും  കോവിഡ് ലിമിറ്റഡ് ക്ലസ്റ്റർ ആകുന്നു. രോഗികളുടെ എണ്ണത്തിനും കൊറോണവൈറസ് വ്യാപനത്തിനും അടിസ്ഥാനത്തിലാണ് ക്ലസ്റ്റർ പ്രഖ്യാപിക്കപ്പെടുന്നത്.
  വയനാട് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ രോഗികളിൽ കൂടുതലും തൊണ്ടർനാട് പഞ്ചായത്തിലും സുൽത്താൻ ബത്തേരി നഗരസഭ പരിധിയിലുമാണ് .മൂന്നാമതായി രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നത് തവിഞ്ഞാൽ പഞ്ചായത്ത് ആയതിനാലാണ് ലിമിറ്റഡ് ക്ലസ്റ്റർ ആകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നത് .
വയനാട് ജില്ലയിൽ ഇതുവരെ വലിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല .എങ്കിലും എങ്കിലും ചെറിയ ക്ലസ്റ്ററുകൾ രണ്ടെണ്ണം  നേരത്തെ തീരുമാനമായിരുന്നു. എന്നാൽ ആരോഗ്യവകുപ്പിന്റെയും  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും  കാര്യക്ഷമമായ ഇടപെടൽ മൂലം വലിയ  ക്ലസ്റ്ററുകൾ ആകാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്  .പൊതുജനങ്ങളുടെ നല്ല സഹകരണവും ജാഗ്രതയും ഉണ്ടെങ്കിൽ മാത്രമേ ക്ലസ്റ്ററുകളുടെ വളർച്ച പിടിച്ചുനിർത്താൻ ആകൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
ആർക്കും എവിടെ നിന്നും രോഗം വരാം.ചികിത്സയിൽ ഉള്ളവരിൽ ഐ.സി.യു ഉപയോഗിക്കേണ്ടി വന്ന മൂന്നു രോഗികളും യുവാക്കൾ ആണെന്നും  ചെറുപ്പക്കാർക്ക് രോഗം വരാനുള്ള സാധ്യത കുറവാണെന്ന പ്രചരണം ശരിയല്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *