May 12, 2024

കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം തടഞ്ഞപ്പോൾ വയനാട്ടിൽ മൃതദേഹം ഏറ്റെടുത്ത് സംസ്കരിച്ച് ജനം .

0
Img 20200727 Wa0108.jpg
കൽപ്പറ്റ : കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം സംസ്കരിക്കുന്നത് കോട്ടയത്ത് നാട്ടുകാർ തടഞ്ഞപ്പോൾ ഇപ്പോൾ വയനാട്ടിൽ മരിച്ച ആളുടെ മൃതദേഹം ഏറ്റെടുത്ത് സംസ്കരിച്ചു ജനങ്ങൾ മാതൃകയായി .  ബംഗളൂരുവിൽ നിന്നും തലശ്ശേരിക്ക് പോകുംവഴി ബത്തേരിയിൽ വച്ച് മരിച്ച തലശ്ശേരി സ്വദേശിയുടെ മൃതദേഹം ആണ് ആണ് വയനാട്ടിൽ നാട്ടുകാർ ഏറ്റെടുത്ത് സംസ്കരിച്ചത്. ബത്തേരി ആസ്ഥാനമായ ഐഡിയൽ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മരിച്ച ആളുടെ സ്വദേശം അല്ലെങ്കിലും ഒരു ബന്ധു ഉള്ളതിനാൽ വാരാമ്പറ്റ മഖാം  ശ്മശാനത്തിൽ  ആണ് മൃതദേഹം സംസ്കരിച്ചത്.

.
അന്യജില്ലക്കാരിയായ കോവിഡ് രോഗി മരിച്ചപ്പോൾ പല തരത്തിലുള്ള എതിർപ്പുകളും അവഗണിച്ച്  ആരോഗ്യ പ്രവർത്തകർക്കും ,വെള്ളമുണ്ട വില്ലേജ് ഓഫീസർക്കും ഒപ്പം നാട്ടുകാരായ വാരാമ്പറ്റ നിവാസികളായ  എട്ട് ആളുകളാണ് എല്ലാറ്റിനുമുണ്ടായിരുന്നത്. 
പൊതുപ്രവർത്തകനായ ടികെ മമ്മൂട്ടി,
മഹല്ല് സെക്രട്ടറി എ.ജാഫർ, പി.ഒ.നാസർ,കണ്ണാടി അയ്യൂബ്.എ.നാസർ, സിറാജ്കമ്പ, മജീദ് അത്തിലൻ' റിയാസ് ഏ.കെ.എന്നിവരും വപ്പനം ഭാഗത്ത് നിന്നും പൊട്ടൻ അബ്ദുള്ള , സി.മോയി. പന്നിയോടൻ ആലി, സി.നാസർ, ചക്ക നാസർ, പന്നിയോടൻ മഹമ്മൂദ് തുടങ്ങിയവർ ഖബർസ്ഥാനം ഒരുക്കാനും 
സംസ്കാര ചടങ്ങുകൾ നടത്താനും മുന്നിലുണ്ടായിരുന്നു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *