June 13, 2026

കാടുവെട്ട് യന്ത്ര വിതരണത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണമെന്ന് എൽ.ഡി.എഫ്

0
IMG-20200728-WA0127.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ കാടുവെട്ട് യന്ത്ര വിതരണത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിൽ വിജിലൻസ് അന്വേഷണം നേരിടുന്ന പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണമെന്ന്  എൽഡിഎഫ് കൽപ്പറ്റ വാർത്താസമ്മേളനത്തിൽ അറിയിച്ചു..
2018- 19 സാമ്പത്തികവർഷം കുടുംബശ്രീ യൂണിറ്റുകളിൽനിന്നും 2100 രൂപ  ഗുണഭോക്ത്യ വിഹിതം വാങ്ങി കാടുവെട്ട് യന്ത്രം വിതരണം നടത്തിയതിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. പ്ലാൻ ഫണ്ട് ഉപയോഗിച്ച് 64 കുടുംബശ്രീ യൂണിറ്റുകൾക്കും  എസ് സി വിഭാഗത്തിൽ 25 കുടുംബശ്രീ യൂണിറ്റുകൾക്കും എന്ന നിരക്കിൽ ആകെ 89 കാടുവെട്ട് മിഷനുകളാണ്   വിതരണം ചെയ്തതെന്നും, ഭരണ സമിതി തീരുമാനങ്ങൾ അട്ടിമറിച്ചും, പർച്ചേസ് നിയമങ്ങൾ പാലിക്കാതെയും മാനന്തവാടി സ്വകാര്യ സ്ഥാപനത്തിൽ നിന്നും 13000 രൂപ വാങ്ങി വാങ്ങിയ കാടുവെട്ടി യന്ത്രങ്ങൾ 21000  രൂപ നിരക്കിലാണ് വിതരണം നടത്തിയതെന്നും എൽ.ഡി.എഫ്  േനേതാക്കൾ പറഞ്ഞു. ഈ ഇനത്തിൽ മാത്രം പത്തുലക്ഷത്തോളം രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി. കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ നിർമാണത്തിൻ്റെ ഭാഗമായി കട്ടിലുകൾ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ വാങ്ങാൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. എങ്കിലും ഈ തീരുമാനം  കൈ കൊള്ളുന്നതിനും ദിവസങ്ങൾക്കുമുമ്പ് പഞ്ചായത്ത് പ്രസിണ്ടിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നും തയ്യാറാക്കിയ അമ്പതിൽപരം കട്ടിലുകൾ സ്റ്റാൻഡിങ് കമ്മിറ്റി യോഗം നടത്തുന്നതിൻ്റെ അടുത്തദിവസം സി എഫ് എൽടിസി തുടങ്ങാൻ നിശ്ചയിച്ചിരുന്ന പടിഞ്ഞാറത്തറ ഗവൺമെൻറ് ഹൈസ്കൂളിൽ  ചിലർ എത്തുകയും, സംശയം തോന്നിയ നാട്ടുകാർ തടഞ്ഞതോടെയാണ് കോവിഡ് 19  മറവിൽ   നടത്താനിരുന്ന  ലക്ഷ്യങ്ങളുടെ അഴിമതി  പുറത്തുവന്നതെന്നും എൽഡിഎഫ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി ജി സജേഷ്, സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി സി രാജീവൻ, കെ സി ജോസഫ് (സിപിഎെഎം), എൽജെഡി പഞ്ചായത്ത് സെക്രട്ടറി സി അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *