June 14, 2026

വാളാട് ലാർജ് ക്ലസ്റ്റർ ആയേക്കും : 42 പേർക്ക് ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് : ഇന്നും പരിശോധന തുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: : തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ആശങ്ക വര്‍ദ്ധിക്കുന്നു. ആൻറിജൻ പരിശോധനയിൽ 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ കൊവിഡ് ആശങ്ക വർദ്ധിക്കുകയാണ്. . 95 പേരെ പരിശോധിച്ചതിലാണ് 42 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 100 പേരെ കൂടി പരിശോധിക്കും.മരണാനന്തര ചടങ്ങിൽ പങ്കെടുത്ത രണ്ട് കുടുംബങ്ങളിലെ ഏഴ് പേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആന്‍റിജൻ പരിശോധനയിലാണ് ഇവര്‍ക്കും രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചയാളുടെ സംസ്കാര ചടങ്ങിനെത്തിയവരിലാണ് രോഗ ലക്ഷണം കണ്ടെത്തിയത്. ഇവരിൽ പലരും സമീപത്തെ വിവാഹ ചടങ്ങിലും പങ്കെടുത്തു. 40 ഓളം പേർക്ക് പനി ലക്ഷണമുണ്ടായിരുന്നു. ഇതോടെയാണ് കൂടുതൽ പേരുടെ ആൻ്റിജൻ പരിശോധന ആരോഗ്യ വകുപ്പ് ആരംഭിച്ചത്. എല്ലായിടത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *