May 16, 2024

കൊറോണ കാലത്ത് ബുദ്ധിമുട്ടുന്ന വ്യാപാരികളുടെ മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടണം- വ്യാപാരി വ്യവസായി കോണ്‍ഗ്രസ്

0
02.jpg

കല്‍പ്പറ്റ: വ്യാപാരി വ്യവസായി കോണ്‍ഗ്രസ് വയനാട് ജില്ലകമ്മിറ്റി രൂപീകരിച്ചു  യോഗത്തില്‍ ഫൈസല്‍ പാപ്പിന അധ്യക്ഷത വഹിച്ചു   യോഗം വേണുഗോപാല്‍ കീഴ്‌ശ്ശേരി ഉദ്ഘാടനം ചെയ്തു . ജോണ്‍ മാതാ  , പി അബു  ,എന്‍.കെ.സുകുമാരന്‍,  പി.വി. ജോര്‍ജ് , ഒ.എം.അല്‍ത്താഫ് ,അമിന്‍ ഫിറോസ്   ,എം. ഷമീര്‍ എന്നിവര്‍ സംസാരിച്ചു  കൊറോണ കാലത്ത്  ബുദ്ധിമുട്ടുന്ന വ്യാപാരികളുടെ മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടണമെന്ന് യോഗം അഭിപ്രായപ്പെട്ടു  .    ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ  വ്യാപാരി സംഘടനയായ  വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ഇന്ന് കൊറോണ  കാരണം  വ്യാപാര മാന്ദ്യം അനുഭവിക്കുന്ന    വ്യാപാരികള്‍ക്ക്       പ്രളയ സെസ് ഏര്‍പ്പെടുത്തിയ നടപടി സര്‍ക്കാര്‍ പുന:പരിശോധിക്കുകയും ചെയ്യണമെന്നും വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു .വയനാട്  വ്യാപാരി വ്യവസായി  കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായി ഫൈസല്‍ പാപ്പിന, ജനറല്‍ സെക്രട്ടറി ജോണ്‍ മാതാ  ,  ജില്ലാ ട്രഷറര്‍   വേണുഗോപാല്‍ കിഴിശ്ശേരി   , വയനാട് ജില്ല വനിതാ പ്രസിഡന്റ് ആമീന്‍ ഫിറോസ് മുട്ടില്‍ ,        മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റായി പി.വി. ജോര്‍ജിനെയും   ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് എം. .ഷമീര്‍ കൈപ്പഞ്ചേരി ,കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ടായി എന്‍.കെ.സുകുമാരന്‍  ജനറല്‍ബോഡി യോഗം തീരുമാനിച്ചു  പി .  അബു ,കെ.വേലായുധന്‍ , . ഒ. എം അല്‍താഫ്  ,  ആമീന്‍ ഫിറോസ്   എന്നിവര്‍ പ്രസംഗിച്ചു 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *