September 30, 2026

Exclusive : മരണാനന്തര ചടങ്ങിൽ 150 : കല്യാണത്തിന് 400 പേരും പങ്കെടുത്തു : പോസിറ്റീവ് 100 കടക്കുന്നു. : പോലീസ് കേസ് എടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വാളാട് കൊറോണവൈറസ് വ്യാപനത്തിന് കാരണമായ രണ്ട് ചടങ്ങുകളുമായി പങ്കെടുത്തത് 550 പേർ. മരണാനന്തര ചടങ്ങിൽ 150 പേരും കല്യാണത്തിന് 400 പേരും ഒരുമിച്ചു പങ്കെടുത്തു. ജൂലൈ 19 ന് ശേഷം നടന്ന ഈ ചടങ്ങുകൾക്ക് ശേഷം ആണ് വാളാട് കൊറോണ വൈറസ് വ്യാപനം ഉണ്ടായത്. മൂന്ന് ദിവസങ്ങളിലായി നടത്തിയ ആൻറിജൻ പരിശോധനയിൽ പോസിറ്റീവ് ആയവരുടെ എണ്ണം 100 കടന്നു. മരണാനന്തര ചടങ്ങ് നടന്ന   വീട്ടിലെ ആളുകൾക്കെതിരെയും   വിവാഹം നടത്തിയ കുടുംബത്തിലെ അംഗങ്ങൾക്കെതിരെയും തലപ്പുഴ പോലീസ് കേസെടുത്തു. 

  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *