നിയമനമില്ല: പി.എസ്. സി. റാങ്ക് ജേതാക്കൾ റിലേ നിരാഹാരം തുടങ്ങി.

കൽപ്പറ്റ: കേരള പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കലക്ട്രേറ്റിനു മുമ്പിൽ റിലേ നിരാഹാര സമരം ആരംഭിച്ചു.
2018 – 2021 വർഷത്തിൽ
ഏറ്റവും കുറവ് നിയമനം നടന്ന വയനാട് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ നിന്നും നിയമനക്കുറവ് പരിഹരിക്കുക, യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് നിയമനം നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ നിന്നും നികത്തുക, സെക്രട്ടറിയേറ്റ് ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ കോമ്പൻസേഷൻ ഒഴിവുകൾ അതാത് ജില്ലകൾക്ക് നൽകുക, താൽക്കാലിക ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്ക് പകരമായി സ്ഥിരം തസ്തികകൾ സൃഷ്ടിക്കുക, അർഹതപ്പെട്ട എസ് ടി വാച്ച്മാൻ തസ്തികകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു റിലേ നിരാഹാര സമരം ആരംഭിച്ചത്. മൂന്നുവർഷം ചെയ്യാനുള്ള ലിസ്റ്റിൽ നിന്നും ഏറ്റവും പിന്നോക്കം നിൽക്കുന്ന വയനാട് ജില്ലയിൽ നിന്നും 180 നിയമനം മാത്രമാണ് ഇതുവരെ നടന്നിരിക്കുന്നത്. 1780 പേരുടെ റാങ്ക് ലിസ്റ്റിൽ നിന്നുമാണ് ഇത്രയും പേർക്ക് മാത്രം നിയമനം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റും മന്ത്രിമാർക്കും നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ഈ സാഹചര്യത്തിലാണ് റിലേ നിരാഹാര സമരവുമായി മുന്നോട്ടു പോകാൻ അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. അബ്ദുൽ റഹ്മാൻ, റ്റി പി ഉണ്ണി, ഭഗവത് പ്രസാദ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
സർക്കാർ ജോലി സ്വപ്നം കണ്ട പലർക്കും പ്രായപരിധി കഴിഞ്ഞതിനാൽ അവസാന പ്രതീക്ഷയായിരുന്നു ഈ ലിസ്റ്റ്. എന്നാൽ സർക്കാരിന്റെ നിഷേധാത്മക നിലപാട് ഇവരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്



Leave a Reply