April 23, 2024

പളളിക്കുന്ന് ക്ഷീര സംഘത്തിൽ തട്ടിപ്പ് നടത്തിയ തുക തിരിച്ചു പിടിച്ച് വിതരണം ചെയ്യണമെന്ന് ക്ഷീര കർഷകർ.

0
Img 20201201 Wa0155.jpg
കൽപ്പറ്റ :
പളളിക്കുന്ന് ക്ഷീര സംഘം  ഡയറക്ടർ ബോർഡ് പിരിച്ച് വിട്ട ക്ഷീര വികസന വകുപ്പ് നടപടി സ്വാഗതം ചെയ്യുന്നതായി ക്ഷീര കർഷകർ  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
നഷ്ടം വന്ന തുക തിരിച്ചു പിടിച്ച്  ക്ഷീരകർഷകർക്ക് വിതരണം ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു.  കുറ്റക്കാരെ തടവിലാക്കുന്നതിന് കാലതാമസം വരുത്തരുതെന്ന് ഡിപ്പാർട്ട്മെന്റിനോട് ഇവർ ആവശ്യപ്പെട്ടു. .
കോൺട്രാക്ടർമാരുടെ പേരിൽ (നമ്പർപോലും ഇല്ലാതെ  ചെക്ക് എഴുതിമാറിയെടുത്ത് വാങ്ങാത്ത  സോളാർ  പാനലിന് കളള ബില്ലുണ്ടാക്കി ഡിപ്പാർട്ടു മെന്റിനെ പറ്റിച്ച് ധനസഹായവും നേടി.  പള്ളബില്ല് രേഖയാക്കി. ഇങ്ങനെ തട്ടിച്ച  220,000 രൂപ, സംഘം സ്ഥലം വാങ്ങിയ വകയിൽ സംഘത്തിൽ നിന്നും അപഹരിച്ച 800000 രൂപ, കഴിഞ്ഞ കാലങ്ങളിൽ ഓഡിറ്റ് നടത്തിയതിനു ശേഷം പ്രസിഡണ്ടും സെക്രട്ടറി  കൂടി രേഖകൾ തിരുത്തുകയും വൗച്ചറുകൾ മാറ്റുകയും ചെയ്തത് അന്വേഷിച്ച് കുറ്റം കണ്ടെത്തിയതാണ്. . 2014-15  കാലയളവിലെ   
സ്പെഷൽ ഓഡിറ്റ് റിപ്പോർട്ടിലും സെക്ഷൻ 65 അന്വേഷണത്തിലും രജിസ്ട്രാറുടെ നേരിട്ടുള്ള പരിശോധനയിലും സംഘത്തിന്റെ ഭരണം കൈയ്യാളുന്ന ഡി.സി.സി വൈസ് പ്രസി ഡണ്ടും കൂട്ടരും ചേർന്ന് 93,14,047 രൂപ കട്ടുകൊണ്ടുപോയതായി തെളിഞ്ഞിട്ടുള്ളതാണ്. വയനാട്ടിലെ 58 സംഘങ്ങൾ ഉള്ളതിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന, യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത, കർഷകരായി തീർന്നിരിക്കയാണ് പള്ളിക്കുന്നിലെ ക്ഷീര  കർഷകർ. കർഷകർക്ക് യഥാവിധി പാലിന്റെ പണം നൽകാൻ പോലും ഇത്രയും വലിയ ഒരു സംഘത്തിന് കഴിയാതെ പോകുന്നത് ഇവർ കാലങ്ങളായി കട്ടുകൊണ്ടുപോകുന്നതിന് അറുതിവരുത്താത്തതിനാലാണ്. കോൺഗ്രസ്സിന്റെ ഉന്നത ബന്ധമുള്ള പല നേതാക്കളും ഉൾപ്പെടുന്ന സംഘം ഭരണസമിതി പിരിച്ചുവിട്ടതിൽ സന്തോഷമുണ്ടെങ്കിലും എത്രയും പെട്ടെന്ന് കർഷകരുടെ പണം തിരികെ പിടിക്കുന്നതിനുള്ള നടപടി എടുക്കണമെന്നാണ് തങ്ങളുടെ ആവശ്യം. ഈ അഴിമതി എല്ലാം വ്യക്തമായതോടെ വിജിലൻസ് V.E. 3/WYD/20 നമ്പർ പ്രകാരം കേസ്സെടുത്ത് അന്വേഷണം നടന്നുവരുന്നതാണ്. പാവപ്പെട്ട കർഷകരുടെ പണം  കട്ടുതിന്ന് കൊഴുത്ത ഡി.സി.സി, വൈസ് പ്രസിഡണ്ടും കൂട്ടരും  കാലങ്ങളായി പള്ളിക്കുന്ന് ക്ഷീരകർഷകരുടെ പിച്ചപാത്രത്തിൽ കൈയ്യിട്ടുവാരി ക്കൊണ്ടിരിക്കയായിരുന്നു. കർഷകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ച് സംഘത്തിന്റെ ബാധ്യത തീർക്കാൻ ഉടൻ നടപടി എടുക്കണമെന്ന് ഇവർ  ആവശ്യപ്പെട്ടു. പള്ളിക്കുന്ന് ക്ഷീര സംഘം 
മുൻ ഡയറക്ടർ
ബിജു  സെബാസ്റ്റ്യൻ,
.  സി.പി.എം ഏച്ചോം   ലോക്കൽ  സെക്രട്ടറി 
ഷിജു എം.ജോയി, ക്ഷീരകർഷകൻ 
 റസാഖ് കൊടക്കാട്ടിൽ
എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *