വസ്ത്ര നിർമ്മാണ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽസ് ഡിസൈനിങ് സ്ഥാപനവും സംയുക്തമായി വസ്ത്ര നിർമ്മാണ പരിശീലന കോഴ്സിലേക്ക് പട്ടികവർഗ്ഗ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.അപേക്ഷകർ 15 വയസ്സ് കഴിഞ്ഞവരായിരിക്കണം. കൽപ്പറ്റ , മാനന്തവാടി, സുൽത്താൻബത്തേരി എന്നീ താലൂക്കുകളിൽ വച്ചായിരിക്കും പരിശീലനം.ആറുമാസം നീണ്ടു നിൽക്കുന്ന പരിശീലന കാലയളവിൽ പഠനത്തിനാവശ്യമായ എല്ലാ സാധന സാമഗ്രികളും സൗജന്യമായി നൽകും .പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവരിൽ 50 പേരുള്ള ഓരോ ഗ്രൂപ്പിനും ഒരു വസ്ത്ര നിർമ്മാണ ഉൽപാദന യൂണിറ്റ് ആരംഭിക്കുന്നതിന് പട്ടികവർഗ്ഗ വികസന വകുപ്പ് സാമ്പത്തിക എത്തിസഹായം നൽകും .താല്പര്യമുള്ളവർ താല്പര്യമുള്ളവർ പേര് , മേൽവിലാസം, ജാതി ,വയസ്സ് ,ഫോൺ നമ്പർഎന്നിവ എഴുതി 9497000111 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ ഏറ്റവും അടുത്തുള്ള പ്രൊമോട്ടർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് കൈമാറുകയോ ചെയ്യണം. ഫോൺ 04936 202232.



Leave a Reply