June 14, 2026

വൻ വർദ്ധനവ്: വയനാട് ജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ് : · 107 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
· 271 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (02.12.20) 275 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 107 പേര്‍ രോഗമുക്തി നേടി. 271 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയതാണ്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11170 ആയി. 9665 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 73 മരണം. നിലവില്‍ 1432 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 730 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
പനമരം സ്വദേശികളായ 66 പേര്‍, പൂതാടി 36 പേര്‍, മീനങ്ങാടി 21 പേര്‍, മാനന്തവാടി 16 പേര്‍, കല്‍പ്പറ്റ 15 പേര്‍, പൊഴുതന, തരിയോട് 13 പേര്‍ വീതം, വെള്ളമുണ്ട, എടവക 11 പേര്‍ വീതം, കണിയാമ്പറ്റ 10 പേര്‍, പടിഞ്ഞാറത്തറ 9 പേര്‍, ബത്തേരി 8 പേര്‍, മൂപ്പൈനാട്, മേപ്പാടി, നൂല്‍പ്പുഴ 6 പേര്‍ വീതം, നെന്മേനി, മുള്ളന്‍കൊല്ലി 5 പേര്‍ വീതം, മുട്ടില്‍ 4 പേര്‍, തവിഞ്ഞാല്‍, തിരുനെല്ലി 3 പേര്‍ വീതം, വൈത്തിരി, കോട്ടത്തറ 2 പേര്‍ വീതം എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
നവംബര്‍ 24ന് യു.എ.ഇയില്‍ നിന്ന് വന്ന മേപ്പാടി സ്വദേശികളായ രണ്ടുപേര്‍, നവംബര്‍ 30 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന അമ്പലവയല്‍ സ്വദേശി, നവംബര്‍ 20ന് പൂതാടിയിലെത്തിയ ബിഹാര്‍ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.
*107 പേര്‍ക്ക് രോഗമുക്തി*
പുല്‍പ്പള്ളി സ്വദേശികളായ 5 പേര്‍, തരിയോട്, തൊണ്ടര്‍നാട്, പനമരം 4 പേര്‍ വീതം, തിരുനെല്ലി 3 പേര്‍, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, വെങ്ങപ്പള്ളി, നെന്മേനി 2 പേര്‍ വീതം, ബത്തേരി, പൂതാടി, തവിഞ്ഞാല്‍, കല്‍പ്പറ്റ, എടവക സ്വദേശികളായ ഓരോരുത്തരും മൂന്ന് പന്തല്ലൂര്‍ സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 71 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *