April 30, 2026

വയനാട്ടിൽ റോഡപകടത്തിൽ യുവാവ് മരിച്ചു.

0
1608971904185.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി വള്ളിയൂർക്കാവ് ഫയർ സ്റ്റേഷന്  സമീപം കാറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. .'  ചെറുകാട്ടൂർ അമലനഗർ നടുത്തറപ്പിൽ സെബാസ്റ്റ്യൻ – മേരി ദമ്പതികളുടെ മകൻ  നോബിൻ (31) ആണ് മരിച്ചത്.
മാനന്തവാടി പെയിന്റ് ഹൗസ് ജീവനക്കാരനാണ്.
ഇന്ന് രാവിലെ കടയിലേക്ക് വരുന്ന വഴിയാ യിരുന്നു അപകടം. കാറിൽ തട്ടിയ ശേഷം നിലത്തു വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നോബിനെ മാനന്തവാടി  ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
യാത്ര മധ്യേ ഗുരുതരാവസ്ഥയിലായതോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റുക യായിരുന്നു.
ആശുപത്രിയിലെത്തിച്ചുവെങ്കിലും നോബിൻ മരിച്ചു. . ഏക സഹോദരൻ സിബിൻ. സംസ്കാരം നാളെ രാവിലെ 10.45-ന് നടത്തും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *