June 13, 2026

ജില്ലയില്‍ 267 പേര്‍ക്ക് കൂടി കോവിഡ്: .284 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.266 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (30.12.20) 267 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 284 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 266 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16758  ആയി. 14168 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2488 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1632 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി സ്വദേശികള്‍ 28, മാനന്തവാടി  22, നൂല്‍പ്പുഴ 21,  മീനങ്ങാടി 19, നെന്മേനി 18, എടവക,  കോട്ടത്തറ, പടിഞ്ഞാറത്തറ 17 പേര്‍ വീതം, വെങ്ങപ്പള്ളി 13, മേപ്പാടി 12, പനമരം 11, കല്‍പ്പറ്റ, വെള്ളമുണ്ട 10 പേര്‍ വീതം, മുള്ളന്‍കൊല്ലി  9, കണിയാമ്പറ്റ, പൂതാടി, തരിയോട്, വൈത്തിരി  6 പേര്‍ വീതം, പൊഴുതന 5, അമ്പലവയല്‍, മുട്ടില്‍, തവിഞ്ഞാല്‍ 3 പേര്‍ വീതം, മൂപ്പൈനാട് 2, പുല്‍പ്പള്ളി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്നും വന്ന കോട്ടത്തറ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 
*284 പേര്‍ക്ക് രോഗമുക്തി*
മേപ്പാടി സ്വദേശികളായ 15 പേര്‍, കല്‍പ്പറ്റ, മുട്ടില്‍ 6 പേര്‍ വീതം, കോട്ടത്തറ, പനമരം, പൊഴുതന 5 പേര്‍ വീതം, ബത്തേരി, മാനന്തവാടി 4 പേര്‍ വീതം, പടിഞ്ഞാറത്തറ 3 പേര്‍, മുപ്പൈനാട്, വെള്ളമുണ്ട, കണിയാമ്പറ്റ 2 പേര്‍ വീതം, നെന്മേനി, പൂതാടി, പുല്‍പ്പള്ളി, മീനങ്ങാടി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും രണ്ട് തിരുവനന്തപുരം സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 217 പേരുമാണ് രോഗമുക്തരായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *