May 14, 2026

കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് സിപിഎമ്മിനൊപ്പം ചേര്‍ന്നു

0
v-k-jose-2.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് 26 കുടുംബങ്ങള്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി കെ ജോസും കുടുംബവും ഉള്‍പ്പെടെ 26 കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് സിപിഎമ്മിനൊപ്പം ചേര്‍ന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്നു വി കെ ജോസ്. മാനന്തവാടി പഞ്ചായത്തിന്റെ മുന്‍ വൈസ് പ്രസിഡന്റാണ്. ഡിസിസി അംഗം, മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ്, മാനന്തവാടി ഫാര്‍മേഴ്സ് ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും വര്‍ഗീയതക്കെതിരെ പോരാടാന്‍ സിപിഐ എമ്മിനേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനും വന്‍ തിരിച്ചടിയായി. സ്വീകരണ യോഗത്തില്‍ സഫിയാ മൊയ്തീന്‍ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, ഒ ആര്‍ കേളു എംഎല്‍എ, എ എന്‍ പ്രഭാകരന്‍, പി വി സഹദേവന്‍, കെ വി മോഹനന്‍, കെ എം വര്‍ക്കി, എം റജീഷ്, പി ടി ബിജു എന്നിവര്‍ സംസാരിച്ചു. കെ വി രാജു സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *