May 14, 2026

ജില്ലയില്‍ 69 പേര്‍ക്ക് കൂടി കോവിഡ്

0
1612750400-085.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 69 പേര്‍ക്ക് കൂടി കോവിഡ്
44 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് (2.04.21) 69 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 44 പേര്‍ രോഗമുക്തി നേടി. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28630 ആയി. 27717 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 727 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 651 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പടിഞ്ഞാറത്തറ സ്വദേശികൾ 11പേർ, കല്പറ്റ, മേപ്പാടി, കണിയാമ്പറ്റ ആറു പേർ വീതം, വൈത്തിരി 5 പേർ, പനമരം, ബത്തേരി നാല് പേർ വീതം, മീനങ്ങാടി, മുട്ടിൽ മൂന്നു പേർ വീതം, മൂപ്പൈനാട്, പൂതാടി, പുൽപ്പള്ളി, വെള്ളമുണ്ട രണ്ടു പേർ വീതം, അമ്പലവയൽ, മാനന്തവാടി, തരിയോട്, തവിഞ്ഞാൽ, തൊണ്ടർനാട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
സൗദി അറേബ്യയിൽ നിന്ന് വന്ന നെന്മേനി സ്വദേശി, തമിഴ്നാട്ടിൽ നിന്ന് വന്ന മാനന്തവാടി, തരിയോട് സ്വദേശികൾ, കർണാടകയിൽ നിന്ന് വന്ന മൂപ്പൈനാട്, ബത്തേരി, നൂൽപ്പുഴ, തവിഞ്ഞാൽ സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമെത്തി രോഗ ബാധിതരായത്.
*44 പേര്‍ക്ക് രോഗമുക്തി*
നെന്മേനി സ്വദേശികൾ മൂന്നു പേർ, തരിയോട് രണ്ടു പേർ, വെങ്ങപ്പള്ളി, വെള്ളമുണ്ട, ബത്തേരി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 35 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.
*244 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (2.04.21) പുതുതായി നിരീക്ഷണത്തിലായത് 244 പേരാണ്. 202 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3478 പേര്‍. ഇന്ന് പുതുതായി 9 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 569 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 313459 സാമ്പിളുകളില്‍ 309803 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 281173 നെഗറ്റീവും 28630 പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *