കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം, ‘അതെ സമരമാണ് വഴി’; ആശയവുമായി ഡി.വൈ.എഫ്.ഐ


Ad
'അതെ സമരമാണ് വഴി'; ആശയവുമായി ഡി.വൈ.എഫ്.ഐ

മാനന്തവാടി: രാജ്യതലസ്ഥാനത്തും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ വയനാട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച 'അതെ…സമരമാണ് വഴിയെന്ന' ആശയപ്രചാരണ പരിപാടി ശ്രദ്ധേയമായി. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ 'വലതുപക്ഷ സാമ്പത്തിക നയങ്ങളും കര്‍ഷക ചെറുത്തുനില്‍പ്പും' വിഷയമാക്കി സംഘടിപ്പിച്ച പോസ്റ്റര്‍ വര്‍ക്ക്‌ഷോപ്പോടെയാണ് പരിപാടി ആരംഭിച്ചത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യത്തെ കര്‍ഷകസമരങ്ങളുടെ സംഘാടകരില്‍ ഒരാളുമായ വിജു കൃഷ്ണനാണ് പോസ്റ്റര്‍ വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പരിപാടിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വാളാട് നടന്ന പൊതുയോഗം വിജുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ കര്‍ഷകരെ പെരുവഴിയിലാക്കിയത് കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ നടപ്പിലാക്കിയ കോര്‍പ്പറേറ്റ് അനുകൂല നവലിബറല്‍ നയങ്ങളെ അതിരൂക്ഷ ഭാഷയിലാണ് വിജു കൃഷ്ണന്‍ വിമര്‍ശിച്ചത്. നരേന്ദ്രമോദി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് വിമര്‍ശിച്ച വിജു കൃഷ്ണന്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനോ പരിഹാരം കാണാനോ രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ സമീപനം ഉണ്ടായില്ലെന്നും കുറ്റപ്പെടുത്തി. ദല്‍ഹിയിലെ ഐതിഹാസി കര്‍ഷകസമരം ചരിത്രം സൃഷ്ടിക്കുമെന്ന ആത്മവിശ്വാസവും രാജ്യത്തെ സമരനായകരില്‍ ഒരാളായ വിജു കൃഷ്ണന്‍ പങ്കുവച്ചു. ചടങ്ങില്‍ എന്‍.ജെ.ഷജിത്ത് സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.ആര്‍.ജിതിന്‍ അധ്യക്ഷനായിരുന്നു. ഒ.ആര്‍.കേളു, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, അജിത്ത് വര്‍ഗ്ഗീസ്, എ.കെ.റൈഷാദ്, അനീഷ് സുരേന്ദ്രന്‍, കെ.വിപിന്‍, സുജിത് സി. ജോസ്, വിപിന്‍ വേണുഗോപാല്‍, വി.ജെ.ടോമി, എന്‍.എം.ആന്റണി എന്നിവര്‍ സംസാരിച്ചു.
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാളാട് പുല്ലൂര്‍ഞ്ഞി വയലില്‍ ദൃശ്യാവിഷ്‌കാരവും ശ്രദ്ധേമായി. നിരവധിയായ ജനങ്ങളെ സാക്ഷിയാക്കിയായിരുന്നു 'സ്‌റ്റോപ് കോര്‍പ്പറേറ്റ് ലൂട്ട് ഓഫ് ഫാര്‍മേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് എയിഡഡ് ബൈ ബി.ജെ.പി & കോണ്‍ഗ്രസ്'എന്ന മുദ്രാവാക്യത്തെ വിജു കൃഷ്ണനും ഒ.ആര്‍.കേളുവും തീകൊളുത്തി ആളിക്കത്തിച്ചത്. ആവേശ്വജ്ജ്വലമായ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പൊരുതുന്ന യുവത്വം പൊരുതുന്ന ഇന്ത്യന്‍ കര്‍ഷകന് ചടങ്ങില്‍ പിന്തുണ പ്രഖ്യാപിച്ചത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *