സ്പന്ദനം കുടുംബ സംഗമവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി


Ad
സ്പന്ദനം കുടുംബ സംഗമവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി
മാനന്തവാടി: സ്പന്ദനം മാനന്തവാടി ജീവകാരുണ്യ സംഘടനയുടെ കുടുംബ സംഗമവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. സ്പന്ദനം മുഖ്യ രക്ഷാധികാരി ജോസഫ്ഫ്രാൻസിസ് വടക്കേടത്ത് (എക്സി. ഡയറക്ടർ റിഷി ഗ്രൂപ്പ് ) ഉദ്ഘാടനം ചെയ്തു.
സ്പന്ദനം പ്രസിഡന്റ് ബാബു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രാഹിം കൈപ്പാണി സ്വാഗതവും പി.ആർ.ഒ. കെ.എം. ഷിനോജ് നന്ദിയും പറഞ്ഞു.
ഡോ. എ. ഗോകുൽദേവ്, വർക്കി മാവറ, ജോസ് ഇലഞ്ഞിമറ്റം, ഫാ. ഗീവർഗീസ് മറ്റമന, പി.സി. ജോൺ, മുസ്തഫ കോമത്ത്, ജസ്റ്റിൻ പനച്ചിയിൽ, പി.കെ. മാത്യു, കെ.ജി. സുനിൽ, ടി.കെ. ഷക്കീർ അലി, എൻ.കെ. കുര്യൻ, സി.ജെ. ജോയി എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും സ്നേഹ വിരുന്നും നടന്നു. സ്പന്ദനം
സഹായത്തോടെ പഠനം നടത്തി ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ
ആദരിച്ചു. പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ജബറ്റിന് യോഗം അംഗീകാരം നൽകി.
പുതിയസാരഥികളായി ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് (മുഖ്യ രക്ഷാധികാരി), വർക്കി മാവറ, ഇബ്രാഹിം കൈപ്പാണി, ഇ.എം. ശ്രീധരൻ(രക്ഷാധികാരികൾ), ഡോ. എ. ഗോകുൽദേവ്(പ്രസി), പി.കെ.മാത്യു, അലി ബ്രാൻ(വൈ. പ്രസി), പി.സി. ജോൺ(സെക്രട്ടറി), മുസ്തഫ കോമത്ത്, എബിൻ ടി. ജോർജ് (ജോ.സെക്ര), ജസ്റ്റിൻ
പനച്ചിയിൽ(ട്രഷറർ), കെ.എം. ഷിനോജ്(പി.ആർ.ഒ.), ഫാ. ഗീവർഗീസ് മറ്റമന, ജോസ്
ഇലഞ്ഞിമറ്റം, ബാബു ഫിലിപ്പ്, കെ.ജി. സുനിൽ( ഡയറക്ടർമാർ) എന്നിവരെ തിരഞ്ഞെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *