April 23, 2024

പാഴാക്കാന്‍ സമയമില്ല കര്‍ഷകയാണ് ഈ വനിതാ ഓട്ടോ ഡ്രൈവര്‍

0
Img 20210407 Wa0063.jpg
പാഴാക്കാന്‍ സമയമില്ല
കര്‍ഷകയാണ് ഈ വനിതാ ഓട്ടോ ഡ്രൈവര്‍
(കെ.കെ രമേഷ് കുമാർ വെള്ളമുണ്ട്
മണ്ണിനോടും സാഹചര്യങ്ങളോടും പൊരുതി കാര്‍ഷിക നേട്ടങ്ങള്‍ ഓരോന്നായി സ്വന്തമാക്കുന്ന ഈ വനിതാ ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയായ ആദിവാസി യുവതിയുടെ ഈ നിശ്ചയദാര്‍ഢ്യത്തിനാണ് 2016 ല്‍  സംസ്ഥാനത്തെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. പശുപരിപാലനം മുതല്‍ തെങ്ങകയറ്റം വരെ ശീലിച്ച വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ പിലാമൂല ലക്ഷ്മി രാജന്‍ ഇന്ന് അറിയപ്പെടുന്ന കര്‍ഷകയാണ്. അസുഖം ബാധിച്ച ഭര്‍ത്താവിന്റെ ചികിത്സമുതല്‍ മക്കളുടെ വിദ്യാഭ്യാസം വരെയുള്ള മുഴുവന്‍ കാര്യത്തിലും ഈ യുവതിയാണ് കാര്‍ഷിക വൃത്തിയില്‍ നിന്നും വരുമാനം കണ്ടെത്തുന്നത്. നാലേക്കര്‍ പാടത്ത പറമ്പിലും നാനാതരം കൃഷിയും പശുപരിപാലനം കോഴിവളര്‍ത്തല്‍ തുടങ്ങി സമഗ്ര മേഖലയിലും ലക്്്ഷിമിയുടെ കൈയ്യൊപ്പുണ്ട്്.  ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന ഈ യുവതി മറ്റുള്ളവര്‍ക്കും മാതൃകയാണ്.  പത്ത് വര്‍ഷത്തിലധികമായി മുഴുവന്‍ സമയ കാര്‍ഷികവൃത്തിയിലാണ് ലക്ഷ്മി. കുടുംബത്തോടൊപ്പം കാര്‍ഷികമേഖലയില്‍ അധ്വാനിച്ചു ജീവിക്കുന്ന അനുഭവ പാരമ്പര്യത്തില്‍ നിന്നുമാണ് കുറിച്യ സമുദായക്കാരിയായ ഈ കര്‍ഷക  നൂതന കൃഷി പരീക്ഷണവുമായി ഇറങ്ങിയത്്. കൃഷി നഷ്ടമാണെന്ന എന്ന വ്യാകുലതകള്‍ക്കിടയില്‍ എങ്ങിനെ ഇതിനെയെല്ലാം മറികടക്കാം എന്ന അന്വേഷണമാണ് ആദ്യം നടത്തിയത്. പശുപരിപാലനം മുഖ്യ ഘടകമായി. നാലുപശുക്കള്‍ സ്വന്തമായുണ്ട്. സാമ്പത്തികമായി അടിത്തറയുണ്ടാക്കാന്‍ ഇതുവഴി സാധിച്ചു. പ്രതിദിനം നാല്‍പ്പത് ലിറ്ററോളം പാല്‍ വില്‍ക്കാനായി. ചാണകം കൃഷിയിടത്തില്‍ വിതറിയതുവഴി മണ്ണിന്റെ ജൈവികതയും വീണ്ടെടുത്തു.നെല്ല് , വാഴ,ചേന തുടങ്ങി വയനാടിന്റെ കാലാവസ്ഥയോട് ഇണങ്ങിയ എല്ലാത്തരം കൃഷിയും ലക്ഷ്മിക്ക് സ്വന്തമായുണ്ട്. വെളിയന്‍ ചോമാല തുടങ്ങിയ പരമ്പരാഗത നെല്ലിനങ്ങള്‍ക്ക്്് പുറമെ പുതിയ വിത്തുകളെയും പരീക്ഷിക്കുന്നു. നെല്ല്് കൊയ്ത്തുകഴിഞ്ഞ പാടത്ത്് പച്ചക്കറി കൃഷിയും വിപുലമായി നടത്തും. പയറും പാവലും തുടങ്ങി എല്ലാവിധ വിളകളുടെയും വിളനിലംകൂടിയാണ്് ഇവിടം.നാടന്‍ കോഴി വളര്‍ത്തലില്‍ നിന്നും വരുമാനമുണ്ടാക്കാം എന്ന് ഇവര്‍ ഇക്കാലയവ് കൊണ്ട്്് തെളിയിച്ചു.പട്ടികവര്‍ഗ്ഗ യുവതികള്‍ക്കായി മുന്‍ മന്ത്രി പി.കെ.ജയലക്ഷ്്മി നല്‍കിയ ഓട്ടോറിക്ഷയും ഇവര്‍ക്ക്്് ലഭിച്ചു. ടാക്്്‌സിയായി ഓടാനും ഇതില്‍ നിന്നും വരുമാമുണ്ടാക്കാനും ഇതിലൂടെ ലക്ഷ്്മി രാജന്്് കഴിയുന്നു. വനിതാ ഓട്ടോറിക്ഷ ലഭിച്ച ഒട്ടേറെ പേര്‍ ഇതില്‍ നിന്നും പിന്‍വാങ്ങിയപ്പോള്‍ ഇതിനൊരു തിരുത്തുകൂടിയാണ് ഇവരുടെ ജീവിതം.
കുടുംബശ്രീയുമായി ബന്ധപ്പെട്ട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായുള്ള ഒരു യൂണിറ്റിനും രൂപം നല്‍കി. ഹരിത എന്ന പേരിലുള്ള ജോയിന്റ് ലയബിലിറ്റി അഞ്ചംഗഗ്രൂപ്പിലും ഈ കര്‍ഷക അംഗമാണ്. കാര്‍ഷിക തൊഴില്‍ സേനയുടെ മാതൃകയില്‍ എല്ലാത്തരം തൊഴില്‍ ചെയ്യാനുള്ള ഒരു കൂട്ടായ്മയുമാണിത്. നിലം ഉഴുതുമറിക്കാനുള്ള ട്രില്ലര്‍, കൊയ്ത്തു യന്ത്രം, മെതിയെന്ത്രം, തെങ്ങുകയറ്റ യന്ത്രം ഇവയെല്ലാം ലക്ഷ്മി നിഷ്പ്രയാസം പവര്‍ത്തിപ്പിക്കും. തെങ്ങില്‍ കയറി തേങ്ങ പറിക്കുന്ന തൊഴിലിലും ഏര്‍പ്പെടും.പഞ്ചഗവ്യം,ജീവാമൃതം തുടങ്ങിയവ നിര്‍മ്മിക്കുന്ന ഒരു യൂണിറ്റും ഇവിടെ യാഥാര്‍ത്ഥ്യമാവുകയാണ്. പ്രവര്‍ത്തനമികവിന് കഴിഞ്ഞ വര്‍ഷത്തെ കുടംുബശ്രിയുടെ സംസ്ഥാന പുരസ്‌കാരം ലക്ഷ്മിയടങ്ങിയ ഗ്രൂപ്പിനെ തേടിവന്നിരുന്നു. നബാര്‍ഡിന്റെ ക്യാഷ് അവാര്‍ഡും ഇതിനുമുമ്പ് ഈ കര്‍ഷകയുവതിയെ തേടി വന്നിട്ടുണ്ട്. കമ്പളക്കാട് ചെറുവടി തറവാട് അംഗമാണ് ലക്ഷ്മി. ഭര്‍ത്താവ് രാജന്‍ കെട്ടിട നിര്‍മ്മാണതൊഴിലാളിയാണ്. വിദ്യാര്‍ഥികളായ നിധിനരാജന്‍, മിഥുല രാജന്‍ എന്നിവരാണ് മക്കള്‍.
……………………………………………
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *