May 14, 2026

വീടിനുള്ളിൽ കയറി ആക്രമണം നടത്തിയതായി പരാതി

0
By ന്യൂസ് വയനാട് ബ്യൂറോ
വീടിനുള്ളിൽ കയറി ആക്രമണം നടത്തിയതായി പരാതി

ഗൃഹനാഥനുമായുള്ള തര്‍ക്കത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ഒരു സംഘം ആക്രമണം നടത്തിയതായി പരാതി. ആക്രമണത്തിനിരയായ വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോക്കടവില്‍ മാടത്തുംപാട്ടില്‍ അബ്ദുറഹ്മാന്റെ കുടുംബം മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. 9 മാസം ഗര്‍ഭിണിയായ മകളും ഭാര്യയുമാണ് ചികിത്സ തേടിയത്. അതേസമയം അയല്‍വാസിയായ പുത്തന്‍പുര റംഷാദിനെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മാടത്തുംപാട്ട് അബ്ദുറഹ്മാനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *