March 29, 2024

കോവിഡ്: ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
Img 20210412 Wa0043.jpg
കോവിഡ്: ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് ആഴ്ചത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

* 3 ആഴ്ചത്തേക്ക് പൊതുയോഗങ്ങൾ നിരോധിച്ചു.
* ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും 50 % മാത്രം ആളുകൾക്ക് പ്രവേശനം. ബാക്കി പാഴ്സൽ കൗണ്ടർ മുഖേന വിതരണം ചെയ്യണം.
*വിവാഹ ചടങ്ങുകൾ 3 മണിക്കൂറിൽ കൂടാനോ 100 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുവാനും പാടില്ല.
* എയർകണ്ടീഷൻ ഹാളുകൾ 3ആഴ്ചത്തേക്ക് തുറക്കാൻ പാടില്ല.
* കടകൾ രാത്രി 9 മണിക്ക് നിർബന്ധമായും അടയ്ക്കണം.
* ബസുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ യാത്രക്കാരെ കയറ്റാവൂ.
* ടൂറിസം കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്കും വാക്സിനേഷൻ കഴിഞ്ഞവർക്കും 5ദിവസം മുൻപുള്ള കാേവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം പ്രവേശനം.
* 900 കണ്ടി, ബാണാസുര , പൂക്കോട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ ദിവസം 500 പേർക്ക് മാത്രം കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവേശനം.
* ട്രൈബൽ കോളനികളിലെ ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം.
* അതിർത്തികളിൽ RRT മാപ്പിംഗും റാണ്ടം പരിശോധനയും നിർബന്ധമാക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *