ബാണാസുര ആർട്സ് ആൻഡ് സ്‌പോർട്സ്‌ ക്ലബ് പ്രവർത്തനമാരംഭിച്ചു


Ad
ബാണാസുര ആർട്സ് ആൻഡ് സ്‌പോർട്സ്‌ ക്ലബ് പ്രവർത്തനമാരംഭിച്ചു.
ഗ്രാമീണ ജനതയുടെ കലാകായിക മികവ് പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുക എന്ന  ലക്ഷ്യത്തോടെ  നരോക്കടവിൽ രൂപംകൊണ്ട  ബാണാസുര ആർട്സ് ആൻഡ് സ്‌പോർട്സ്‌ ക്ലബ് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.നിതിൻദാസ് തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം.അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗം പി.എ.അസീസ്, ശാരദ അത്തിമറ്റം, ചാക്കോ വണ്ടൻകുഴി, സുരേഷ് നടുക്കുടി, കെ.ടി.സുരേഷ്‌കുമാർ, സജി കെ.വി, കെ.പ്രജീഷ്, വി.അക്ഷയ് തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച്‌  ഷട്ടിൽ ബാഡ്മിന്റൻ ഫ്ളഡ്ലൈറ്റ് ടൂർണമെന്റും നടത്തി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *