June 25, 2026

വിനോദ സഞ്ചാരമേഖലയിലെ അമിതമായ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കണം

0
IMG-20210414-WA0079.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിനോദ സഞ്ചാരമേഖലയിലെ  അമിതമായ  കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കണം.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്  കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തപ്പോൾ നടപടി സ്വീകരിക്കാതിരുന്ന ജില്ലാ ഭരണകൂടവും സർക്കാരും ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അമിത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വയനാട് ടൂറിസം അസോസിയേഷൻ.  നിപ്പയും പ്രളയങ്ങളും തകർത്തെറിഞ്ഞ ടൂറിസത്തെ കഴിഞ്ഞ വർഷത്തെ കോവിഡ് നിയന്ത്രണങ്ങളും പ്രതികൂലമായി ബാധിച്ചപ്പോൾ മേഖലയ്ക്ക് അനുകൂലമായി യാതൊരു നിലപാടുകളും സ്വീകരിക്കാത്ത,  ധനസഹായങ്ങൾ നൽകാത്ത  സർക്കാർ,  അവധിക്കാലത്ത്  വിനോദ സഞ്ചാര മേഖലയെ തകർക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോട്‌  വയനാട് ടൂറിസം അസോസിയേഷൻ ശക്തമായി എതിർപ്പ് രേഖപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് അലി ബ്രാൻ അധ്യക്ഷത വഹിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *