ലാബ്@ഹോം -ഏകദിന ശില്പശാല


Ad
ലാബ്@ഹോം -ഏകദിന ശില്പശാല
കല്ലോടി : കല്ലോടി സെന്റ്. ജോസഫ്സ് യു. പി സ്കൂളിൽ രക്ഷിതാക്കൾക്കായി ഏകദിനശിൽപശാല നടത്തി. ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് പിന്തുണയേകുന്ന എസ്. എസ്. കെ യുടെ നൂതനപദ്ധതിയായ ലാബ്@ഹോമിന്റെ ഭാഗമായി വീടുകളിൽ ശാസ്ത്രലാബ് ഒരുക്കുന്നതിന് വിദ്യാർത്ഥികളെ സഹായിക്കാൻ  രക്ഷിതാക്കളെ ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. സ്കൂൾ പ്രധാനാധ്യാപകൻ സജി ജോൺ അധ്യക്ഷത വഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ സന്തോഷ്‌ ഒഴുകയിൽ ഉദ്ഘാടനം ചെയ്തു.അധ്യാപകരായ ബിജോയ്‌ സി.ജെ, അമല മരിയ ചാക്കോ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.എസ്. ആർ. ജി കൺവീനവർ ശ്രുതി ലോനപ്പൻ സീനിയർ അധ്യാപിക ലിസി ടി.വി എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *