March 29, 2024

പുഴയിൽ നിറയുന്ന പായൽ വിഷപ്പായലാണോ എന്ന ആശങ്കയിൽ നാട്ടുകാർ

0
പുഴയിൽ നിറയുന്ന പായൽ വിഷപ്പായലാണോ എന്ന ആശങ്കയിൽ നാട്ടുകാർ

പനമരം വലിയ പുഴയിൽ നിറയുന്ന പായൽ വിഷപ്പായലാണോ എന്ന ആശങ്കയിൽ നാട്ടുകാർ. പുഴയിൽ പായൽ കണ്ടു തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. ആദ്യ ദിനങ്ങളിൽ വെള്ളത്തിൽ എണ്ണ കലർന്നതു പോലെ സ്വർണ നിറത്തിൽ ചില ഭാഗങ്ങളിൽ മാത്രം കണ്ട പായൽ ഒരാഴ്ചകൊണ്ട് ആദ്യം ശ്രദ്ധയിൽപെട്ട നിറം മാറി പച്ച നിറത്തിൽ വെള്ളത്തിനു മുകളിൽ നിറഞ്ഞിരിക്കുകയാണ്. ഇതേക്കുറിച്ചു പഠനം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് കുറഞ്ഞതാകാം പായൽ നിറയാൻ കാരണമെന്നു പറയപ്പെടുന്നു. എന്നാൽ, പ്രദേശത്ത് വേനൽമഴ പെയ്തു ചെറിയ തോതിൽ പുഴയിൽ വെള്ളം കൂടിയെങ്കിലും പായൽ കുറഞ്ഞിട്ടില്ല. 
ഒട്ടേറെ കുടിവെള്ള പദ്ധതികളടക്കമുള്ള പുഴയാണ് പനമരം വലിയ പുഴ. അതുകൊണ്ടു തന്നെ പുഴയിൽ നിറഞ്ഞത് മറ്റു ജില്ലകളിലെ പുഴയിൽ കണ്ടതുപോലുള്ള വിഷപ്പായലാണോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്നും ബ്ലൂഗ്രീൻ ആൽഗയാണെങ്കിൽ പുഴയിലെ വെള്ളം ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും പറയപ്പെടുന്നു. വിഷപ്പായൽ വെള്ളത്തിലെ ഓക്സിജന്റെ അളവ് ഇല്ലാതാക്കും. മത്സ്യ സമ്പത്തിനെയടക്കം ഗുരുതരമായി ബാധിക്കുമെന്നും പറയുന്നു. ഇതിനെക്കുറിച്ച് പഠിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണു നാട്ടുകാരുടെ ആവശ്യം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *