September 19, 2026

സൗജന്യ വാക്സിനേഷൻ ക്യാമ്പ് നടത്തി

0
IMG-20210416-WA0020.jpg
By ന്യൂസ് വയനാട് ബ്യൂറോ
സൗജന്യ വാക്സിനേഷൻ ക്യാമ്പ് നടത്തി

 കാട്ടിമൂല:  സെന്റ് ജോസഫ് മിഷൻ  ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കൊവിഡ് – 19 വാക്സിൻ നല്കപ്പെട്ടു. കെ സി വൈ എം മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി മാനന്തവാടി സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോട പോരൂർ ഇടവകയിൽ വെച്ച് നടത്തപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3 വരെ പോരൂർ പള്ളി ഓഡിറ്റോറിയത്തിൽവെച്ച് നടത്തി. പ്രതിരോധ കുത്തിവെപ്പ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. മനോജ്‌ കവലക്കാടൻ ,മേഖല ഡയറക്ടർ ഫാ. ലിൻസൺ ചെങ്ങിനിയാടൻ, യുണിറ്റ് ഡയറക്ടർ ഫാ. റിബിൻ പേഴാക്കാട്ടിൽ, ഇടവക വികാരി ഫാ. ആഗസ്റ്റിൻ നിൽക്കാപ്പള്ളി, യുണിറ്റ് പ്രസിഡന്റ്‌ അതുൽ വി. റോയ്, രൂപത  സിൻഡിക്കേറ്ററ് ജോബിഷ് ജോസ് പന്നികുത്തിമാക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
എൻ സി എച്ച് കോർഡിനേറ്റർ ജോൺസൺ ജോസഫ്, ഡോക്ടർ കാവ്യാ, മറ്റു സിസ്റ്റേഴ്സ്, സഹപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ 
360 ഓളം വരുന്നവർ വാക്സിനേഷൻ സ്വികരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *