പുൽപ്പള്ളി കുറിച്ചിപ്പറ്റ ശ്മശാനം ദുരൂഹതകൾ നിറഞ്ഞതെന്ന് ആക്ഷേപം


Ad
പുൽപ്പള്ളി കുറിച്ചിപ്പറ്റ ശ്മശാനം ദുരൂഹതകൾ നിറഞ്ഞതെന്ന് ആക്ഷേപം

പുല്‍പ്പള്ളി കുറിച്ചിപ്പറ്റയില്‍ അജ്ഞാത മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ അനധികൃത സ്മശാനങ്ങള്‍. സ്മശാനത്തില്‍ നടക്കുന്നത് ദുരൂഹതയേറിയ സംഭവങ്ങളാണെന്ന് പൊതു പ്രവര്‍ത്തകന്‍ രവി ഉള്ളിയേരി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. മാനദണ്ഡങ്ങല്‍ ഇല്ലാതെയാണ് ഇവിടെ മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നത്. നിരവധി വ്യക്തികളുടെ കയ്യിലുള്ള സ്മശാനത്തെ കൊലപാതകങ്ങള്‍ മറയാക്കാനുള്ള ഇടമായി മാറ്റിയിരിക്കുകയാണെന്ന് രവി പറഞ്ഞു. മറവ് ചെയ്യുന്ന മൃതദേഹങ്ങളുടെ വിവരങ്ങളോ കണക്കോ ഇല്ല. എങ്ങനെ മരിച്ചെന്നോ ആരടക്കിയെന്നോ എന്നുള്ള വിവരങ്ങളും ലഭ്യമല്ല. ഒരു മാസം 19 മുതല്‍ 37 വരെ മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിക്കുന്നത്. ഒരെ സ്ഥലത്ത് 24 ശവ കോട്ടകളാണ് ഉള്ളത്. പൂട്ട് പോലും കല്ലറയിലില്ല. രാത്രി കാലങ്ങളിലാണ് ഇവിടെ മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നത്. ലോകായുക്തക്ക് മുമ്പില്‍ 120 പേരെ മാത്രമാണ് അടക്കിയതെന്ന് ഉടമകള്‍ അവകാശപ്പെട്ടിരുന്നു. ആര്‍ഡിഒ മുന്‍പാകെ ഇത് 80 ല്‍ താഴെ എന്നാണ് പറഞ്ഞത്. എന്നാല്‍ 350 ല്‍ അധികം മൃതദേഹങ്ങള്‍ മറവ് ചെയ്തതായി താന്‍ തെളിവ് സഹിതം ലോകായുക്തയില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്ന് കാര്യമായ കൃത്രിമങ്ങള്‍ ഇവിടെ നടന്നെന്ന് അനുമാനിക്കാം. അടക്കിയതില്‍ 16 പേരുടെ വിവരങ്ങള്‍ ഒന്നുംതന്നെ പോലീസിന് ലഭിച്ചിട്ടില്ല. കിട്ടിയവരില്‍ ചിലരുടെയാകട്ടെ ഭാഗികമായ വിവരങ്ങളും. സംസ്ഥാനത്ത് പല ഭാഗങ്ങളിലായി നടക്കുന്ന അജ്ഞാത മരണങ്ങളും കൊലപാതകങ്ങളും ഒ ളിപ്പിക്കാനുള്ള ഇടമായി സ്മശാനം മാറിയതായി അദ്ദേഹം ആരോപിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *