ജില്ലാ കലക്ടർ രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ച് ജില്ലാ കലക്ടർ
ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള തന്റെ രണ്ടാമത്തെ ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ മേപ്പാടി എ.പി.ജെ അബ്ദുള്‍ കലാം സ്മാരക ഹാളിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന് സ്വീകരിച്ചു.ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് കലക്ടര്‍ സെന്ററിലെത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, വൈസ് പ്രസിഡന്റ് റംല ഹംസ, കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷാഹിദ് തുടങ്ങിയവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.പുത്തുമല പുനരധിവാസ പദ്ധതി, കുടിവെള്ള പദ്ധതി, പ്രവൃത്തി നടക്കുന്ന പുതിയ വില്ലേജ് ഓഫീസ് കെട്ടിടം എന്നിവ സന്ദര്‍ശിക്കുന്നതിനായി മേപ്പാടിയിലെത്തിയപ്പോഴാണ് കലക്ടര്‍ വാക്‌സിന്‍ സ്വീകരിച്ചത്.
Leave a Reply