March 28, 2024

പരീക്ഷാ നടത്തിപ്പിന് കുറ്റമറ്റതും ശാസ്ത്രീയവുമായ ക്രമീകരണം ചെയ്യേണ്ടതാണെന്ന് എ കെ എസ് ടി യു ജില്ലാ കമ്മിറ്റി

0
പരീക്ഷാ നടത്തിപ്പിന് കുറ്റമറ്റതും ശാസ്ത്രീയവുമായ ക്രമീകരണം ചെയ്യേണ്ടതാണെന്ന് എ കെ എസ് ടി യു ജില്ലാ കമ്മിറ്റി

കല്‍പ്പറ്റ: പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടേയും, അവരുടെ രക്ഷിതാക്കളുടേയും, ഡ്യൂട്ടിയിലുള്ള അധ്യാപകരുടേയും ആശങ്കകളകറ്റി പരീക്ഷാ നടത്തിപ്പിന് കുറ്റമറ്റതും ശാസ്ത്രീയവുമായ ക്രമീകരണം ചെയ്യേണ്ടതാണെന്ന് എ കെ എസ് ടി യു വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരീക്ഷക്കെത്തുന്ന കുട്ടികള്‍ക്ക് സാനിറ്റൈസര്‍ നല്‍കി ശരീര ഊഷ്മാവ് പരിശോധിക്കുന്ന രീതി സ്‌കൂളുകളില്‍ നിലവിലുണ്ട്. എന്നാല്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ പരീക്ഷയില്‍ തടസം വരാത്ത രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനോ രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ പിപിഇ കിറ്റ് ലഭ്യമാക്കുന്നതിനോ നിലവില്‍ പ്രത്യേക സംവിധാനങ്ങളില്ല. ലക്ഷണങ്ങളുള്ളവരേയും, പോസിറ്റീവാകുന്ന കുട്ടികളേയും പ്രത്യേകം ക്ലാസ് റൂമുകളില്‍ ഇരുത്തുന്നുണ്ടെങ്കിലും അവര്‍ക്കോ, ഡ്യൂട്ടിയിലുള്ള അധ്യാപകര്‍ക്കോ പിപിഇ കിറ്റ് ലഭ്യമാക്കുന്നതിന് നിലവില്‍ ഔദ്യോഗിക സംവിധാനങ്ങളുമില്ല. ഇങ്ങനെ ലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികള്‍ അവരുടെ പരിശോധനക്കായും പിപിഇ കിറ്റ് സ്വന്തം നിലയില്‍ വാങ്ങുന്നതിനുമായി വലിയ തുക മുടക്കേണ്ടി വരുന്നു. ലക്ഷണങ്ങളുള്ള കുട്ടികളടക്കം ഭൂരിഭാഗം കുട്ടികളും പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.
കൂടാതെ പരീക്ഷക്കെത്തുന്നതിന് ഗോത്ര വിഭാഗം കുട്ടികള്‍ ഏറെ പ്രയാസമനുഭവപ്പെടുന്നു. ഇപ്പോള്‍ സ്‌കൂളുകള്‍ സ്വന്തം നിലക്കാണ് ഈ കുട്ടികളെ പരീക്ഷക്കെത്തിക്കുന്നതിനുള്ള യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കായി ഗോത്രസാരഥി സൗകര്യം ഏര്‍പ്പെടുത്തുകയോ, കുട്ടികള്‍ക്ക് ടി.എ. അനുവദിക്കുകയോ ചെയ്യേണ്ടതാണ്. ഈ സാഹചര്യങ്ങളില്‍ പൊതുസമൂഹത്തിന്റേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്കകളകറ്റി പരീക്ഷാനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ശാസ്തീയ സജ്ജീകരണങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തുകയും ഗോത്ര വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുകയും ചെയ്യണമെന്ന് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ കെ എസ് ടി യു) വയനാട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *