കോവിഡ് പ്രതിരോധം: മാനന്തവാടിയിൽ ശുചീകരണം ആരംഭിച്ചു


Ad
കോവിഡ് പ്രതിരോധം: മാനന്തവാടിയിൽ ശുചീകരണം ആരംഭിച്ചു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മഴക്കാല
മുന്നൊരുക്കത്തിന്റെയും ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മാനന്തവാടി
ടൗണും പരിസര പ്രദേശങ്ങളും മെഡിക്കൽ കോളജ് പരിസരവും ശുചീകരിച്ചു. നഗരസഭാ
അധ്യക്ഷ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ പി.വി.എസ്. മൂസ, കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, വി.ആർ. പ്രവീജ്, സിന്ധു സെബാസ്റ്റ്യൻ, സീമന്തിനി സുരേഷ്, എം. നാരായണൻ, ബി.ഡി. അരുൺകുമാർ,
മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ കെ. ഉസ്മാൻ, പി.വി. മഹേഷ്, ഹെൽത്ത്
ഇൻസ്പെക്ടർ സജി മാധവൻ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ വകുപ്പ് ജീവനക്കാർ,
വ്യാപാരികൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, രാഷ്ട്രിയ കക്ഷി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ഡ്രൈവർമാർ എന്നിവർ ശുചീകരണത്തിൽ
പങ്കാളികളായി. വരും ദിവസങ്ങളിൽ വാർഡ് തലങ്ങളിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *