March 29, 2024

കോവിഡ് വ്യാപനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കണ്‍ട്രോൾ റൂം തുറന്നു.

0
Img 20210425 Wa0033.jpg

കോവിഡ് വ്യാപനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കണ്‍ട്രോൾ റൂം തുറന്നു.

മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിനായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.വാക്സിനേഷന്‍ ക്യാമ്പുകളില്‍ ജനകൂട്ടം വർദ്ധിക്കുന്നത് മുന്‍നിര്‍ത്തി വാർഡ് തല മുന്‍കൂര്‍ രജിസ്ട്രേഷന്‍ നടത്തുവാനും, അതാതു ദിവസം ലഭ്യമാകുന്ന വാക്സിന്‍ മാത്രയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ തിങ്കളാഴ്ച മുതല്‍ ക്യാമ്പിലെത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുവാനും വാർഡ് മെമ്പർ,ആശാവർക്കർ,കുടുംബശ്രീ പ്രവർത്തകര്‍,ട്രൈബല്‍ പ്രമോട്ടര്‍ എന്നിവരുടെ നേത്യത്വത്തില്‍ വാർഡ്തല രജിസ്‌ ട്രേഷൻ നടത്തും. രജിസ്റ്റര്‍ ചെയ്തവരുടെ പേരുവിവരങ്ങള്‍ ക്രോഡീകരിച്ച് വാക്സിന്‍ ലഭ്യതയ്ക്കനുസരിച്ച് എല്ലാവരേയും തുല്യമായ രീതിയില്‍ ക്യാമ്പിലെത്താനുള്ള നടപടി വാര്‍ഡ് തല ആര്‍.ആര്‍.ടി അംഗങ്ങൾ സ്വീകരിക്കും. പഞ്ചായത്ത് കൺട്രോൾ റൂം പഞ്ചായത്ത് പ്രസിഡന്‍റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു .ഹെൽത്ത് ഇൻസ്പെക്ടർ കെെ.കെ സന്തോഷ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. അബ്ദുൾ റഹ്മാൻ ,വാർഡ് മെമ്പർമാരായ അനീഷ്.കെ.കെ ,ഈന്തൻ ബഷീർ, സാജിത നൗഷാദ് ,പഞ്ചായത്ത് സെക്രട്ടറി കെ.ടി മാത്യൂ ക, അബ്ദുസമദ് തുടങ്ങിയവർ പങ്കെടുത്തു.പി.ബാലൻ ( 9048841685) മാത്യൂ (9496048345) സന്തോഷ് ( 8921739223) രാജേഷ്( 9605536987) ലതിക (7510145591) ജിൽസി എലിസബത്ത് (8547985628) എന്നിവര്‍ കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.. കൺട്രോൾ റൂം നമ്പർ.. 8289958590
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *