April 20, 2024

കോവിഡ് 19: വീടുകളില്‍ ചികിത്സയിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
Coronavirus.jpg
കോവിഡ് 19: വീടുകളില്‍ ചികിത്സയിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ് പോസിറ്റീവായി ലക്ഷണങ്ങള്‍ ഇല്ലാത്തവരും താരതമ്യേന ലഘുവായ ലക്ഷണങ്ങളുള്ളവരും വീടുകളില്‍ തന്നെ കഴിയുന്നതാണ് നല്ലത്. ഇങ്ങനെ വീടുകളില്‍ കഴിയുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു.
വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്.
  രോഗി ഉപയോഗിക്കുന്ന സാധനങ്ങള്‍ മറ്റുള്ളവര്‍ കൈകാര്യം ചെയ്യരുത്.
  എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ രോഗിയും സഹായിയും മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യുക.
 മുറിയും ശുചിമുറിയും ദിവസവും സ്വയം വൃത്തിയാക്കുക.
തുണിയും പാത്രങ്ങളും സ്വയം കഴുകി ഉപയോഗിക്കുക. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ ഉണ്ടെങ്കില്‍ മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.
 വീട്ടിലെ മറ്റ് അംഗങ്ങള്‍ വാക്‌സിന്‍ എടുത്തവര്‍ ആണെങ്കിലും സമ്പര്‍ക്കം ഉണ്ടാകാതെ നോക്കണം.
 രോഗിയുടെ മുറിയില്‍ ജനലുകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പു വരുത്തണം.
 കൃത്യസമയത്ത് ആഹാരം കഴിക്കണം, ധാരാളം വെള്ളം കുടിക്കണം.
 ലഭിച്ചിട്ടുള്ള മരുന്നുകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കൃത്യമായി കഴിക്കണം.
 മുറിക്കുള്ളില്‍ കഴിയുമ്പോള്‍ മനസ്സ് ശാന്തമായി ഇരിക്കാന്‍ ശ്രദ്ധിക്കണം.
 ബന്ധുക്കളോടും സുഹൃത്തുക്കളോടും ഫോണില്‍ സംസാരിക്കുക.
പള്‍സ് ഓക്‌സിമീറ്റര്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ രക്തത്തിലെ ഓക്‌സിജന് അളവും ഹൃദയമിടിപ്പും പരിശോധിച്ച് എഴുതിവയ്ക്കുക. ആരോഗ്യപ്രവര്‍ത്തകരെ റീഡിങ്ങുകള്‍ അറിയിക്കുക.
 ഹൃദയമിടിപ്പ് ഒരു മിനിട്ടില്‍ 90 ല്‍ കൂടുകയോ രക്തത്തിലെ ഓക്‌സിജന്‍ അളവ് 90 ശതമാനത്തില്‍ കുറയുകയോ ചെയ്താല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക.
നെഞ്ചുവേദന, മയക്കം, അമിതമായ ക്ഷീണം, കിതപ്പ്, ശ്വാസതടസ്സം എന്നിവയുണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചു അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറാവുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *