August 25, 2026

പുള്ളിമാന്‍ വേട്ട: രണ്ട് പേര്‍ പിടിയില്‍

0
IMG-20210426-WA0067.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുള്ളിമാന്‍ വേട്ട: രണ്ട് പേര്‍ പിടിയില്‍

പഴുപ്പത്തൂര്‍ കോളിമൂല കോളനിയിലെ ഹരി (20), അരിവയല്‍ നെല്ലിക്കണ്ടം കോളനിയിലെ കണ്ണന്‍ (19) എന്നിവരാണ് പിടിയിലായത്. കുറിച്യാട് റെയിഞ്ചില്‍ കട്ടയാട് വനമേഖലയില്‍ വനംവകുപ്പ് നടത്തിയ പതിവ് പരിശോധനക്കിടെയാണ് ഇരുവരെയും പിടികൂടിയത്. ഇരുമ്പ് കേബിള്‍ കെണിവെച്ച് പുള്ളിമാനിനെ വേട്ടയാടി വനത്തില്‍വെച്ചു തന്നെ ഇറച്ചിയാക്കുന്നതിനിടെയാണ് ഇരുവരും വനംവകുപ്പിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 20കിലോ മാനിറച്ചിയും ആയുധങ്ങളും കണ്ടെടുത്തു. കുറിച്യാട് റെയിഞ്ച് ഓഫീസര്‍ എം രൂപേഷ്, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ഇ ബൈജുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വേട്ടസംഘത്തെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *