കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവർ നിരീക്ഷണത്തില്‍ പോകണം
കോവിഡ് രോഗികളുമായി സമ്പര്‍ക്കം; നിരീക്ഷണത്തില്‍ പോകണം
ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച താഴെ പറയുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
കാക്കവയല്‍ ടാറ്റാ മോട്ടേഴ്‌സില്‍ ഏപ്രില്‍ 20 വരെയും കല്‍പ്പറ്റ ശക്തി മെഡിക്കല്‍സ്, ക്ഷീരാ പാല്‍ കമ്പനി, പനമരം ഏറനല്ലൂര്‍ ജിയോ സാന്‍ഡ് ആന്‍ഡ് ജിയോ മിക്‌സ് എന്നിവിടങ്ങളില്‍ 22 വരെയും ജോലി ചെയ്ത വ്യക്തികള്‍ പോസിറ്റീവായിട്ടുണ്ട്. കാപ്പുംചാല്‍ അറുമൊട്ടംകുന്നു കോളനിയിലും ബത്തേരി പൂവഞ്ചി കോളനിയിലും നെല്ലിമുണ്ട റിപ്പോണ്‍ എസ്റ്റേറ്റിലും പൂക്കോട് ജി.എം.ആര്‍.എസ് ഹോസ്റ്റലിലും പോസിറ്റീവായ വ്യക്തികള്‍ക്ക് പത്തില്‍ പരം വ്യക്തികളുമായി സമ്പര്‍ക്കമുണ്ട്.
ചെമ്പ്ര എസ്റ്റേറ്റ് ജനറല്‍ മാനേജറും കമ്പളക്കാട് ഡിസൈന്‍സ് ലേഡി ഷോപ്പ് നടത്തുന്ന വ്യക്തിയും പോസിറ്റീവാണ്. തിരുനെല്ലി പഴശ്ശി കോളനിയില്‍ പോസിറ്റീവായ വ്യക്തിക്ക് നല്ല സമ്പര്‍ക്കമുള്ളതായാണ് വിവരം. കണിയാമ്പറ്റ കൊള്ളിവയല്‍ കോളനിയില്‍ 17, 18 തീയതികളില്‍ നടന്ന ഒരു പൊതു ചടങ്ങുമായി കേസുകള്‍ വരുന്നുണ്ട്.
Leave a Reply