സിദ്ദിഖ് കാപ്പൻ വിഷയം: കുറ്റകൃത്യമാണ് തടയേണ്ടത്, വാർത്തകളെയല്ല- രാഹുൽ ഗാന്ധി വയനാട് പ്രസ്സ്‌ ക്ലബ് മാസ്സ് ഇമെയിൽ ക്യാമ്പയിൻ വിജയം


Ad
സിദ്ദിഖ് കാപ്പൻ വിഷയം: കുറ്റകൃത്യമാണ് തടയേണ്ടത്, വാർത്തകളെയല്ല- രാഹുൽ ഗാന്ധി

വയനാട് പ്രസ്സ്‌ ക്ലബ് മാസ്സ് ഇമെയിൽ ക്യാമ്പയിൻ വിജയം  
 
കൽപ്പറ്റ: സിദ്ദിഖ് കാപ്പൻ വിഷയത്തിൽ രാഹുൽ ഗാന്ധി എം.പി അടിയന്തിരമായി ഇടപെടണമെന്നാവിശ്യപ്പെട്ട് വയനാട് പ്രസ്സ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ മാധ്യമ പ്രവർത്തകർ നടത്തിയ മാസ്സ് ഇമെയിൽ ക്യാമ്പയിൻ വിജയമായി. ഇന്ന് രാവിലെ മുതലാണ് ഈ വിഷയത്തിൽ രാഹുൽ ഗാന്ധി അടിയന്തിരമായി ഇടപെടണമെന്നാവിശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ വയനാട് എം.പി ഓഫീസിലേക്കും, ഡൽഹിയിലെ ഓഫീസിലേക്കും മെയിൽ ക്യാമ്പയിൻ നടത്തിയത്.സിദ്ദിഖ് കാപ്പനും കുടുംബത്തിനും തന്‍റെ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും, സിദ്ദിഖ് കാപ്പന് എല്ലാവിധ സുരക്ഷയും ആരോഗ്യ പിന്തുണയും നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ബി.ജെ.പിയുടേയും ആർ.എസ്.എസിന്റെയും ഭീരുത്വമാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തതിലൂടെ തെളിഞ്ഞതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കുറ്റകൃത്യമാണ് തടയേണ്ടത്, വാർത്തകളെയല്ലെന്ന് രാഹുൽഗാന്ധി ഓർമിപ്പിച്ചു. സിദ്ദിഖ് കാപ്പന് വേണ്ടി എഡിറ്റേഴ്സ് ഗില്‍ഡിന്‍റെ പുറത്തിറക്കിയ വാര്‍‌ത്തകുറിപ്പ് പങ്കുവച്ചാണ്  രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *